Search This Blog

Mar 26, 2013

ചുമരെഴുത്ത്



“ഞാന്‍ നിന്നെ
സ്നേഹിക്കുന്നു
മാന്കിടാവേ”

‘ബോര്ഡര്‍
സെക്യൂരിറ്റി
ഫോഴ്സ്.’
ഹിന്ദുരാഷ്ട്രം,
ക്ഷേമരാഷ്ട്രം.

‘എസ്.എഫ്.ഐ.’
വിപ്ലവാഭിവാദ്യങ്ങള്‍.

‘എ.ബി.വി.പി.’
ഹിന്ദു ഉണര്‍ന്നാല്‍
രാജ്യമുണര്‍ന്നു.

രാഹുല്‍ വിത്ത്‌ അമൃത,
ഷിഫാസ് വിത്ത്‌ ഫാസില,
ഗ്ലോറിയ വിത്ത്‌ മാത്യു കുര്യന്‍.

തവള വര്‍ക്കി,
ചൊറിയന്‍ ചാണ്ടി,
ഞൊണ്ടി അന്തുര്‍മാന്‍,
സഖാവ് അനിലന്‍,
കോങ്കണ്ണി മറിയം.

ഇങ്ങനെ
ചുമരെഴുത്തുകളേറെ.
സ്കൂള്‍ പി.ടി.എ.
ചുമര്‍ വെള്ള വലിച്ചിട്ടും
വികൃതാക്ഷരങ്ങളും
സിംബലുകളും
കുട്ടികളെപ്പോലെ
കുസൃതികാട്ടി തെളിഞ്ഞു നിന്നു.

മഷിത്തണ്ടും
കരിക്കട്ടയും
തേടി
അവര്‍
ക്ലാസ്സില്‍ നിന്നും
പുറത്തുചാടി.







Feb 9, 2013

ബ്രെഹ്ടിന്റെ പ്രണയിനിയായ ഒരു കാശ്മീരിപെണ്‍കുട്ടി



ദേശീയ നാടകോല്‍സവത്തിന്റെ സമാപനദിവസമാണ് ജില്ലാ ബാങ്ക് ഓഡിടോറിയത്തിന്റെ പടവുകളില്‍ വെച്ച് ഇരുപത്തിരണ്ടുകാരിയായ മെലിഞ്ഞു കൊലുന്നനെയുള്ള ഇഫ്ര മുഷ്താഖ് കാക്ക് എന്ന കാശ്മീരി സംവിധായികയെ പരിചയപ്പെടുന്നത്.അരങ്ങിലെയും അണിയറയിലെയും വിളക്കുകളെല്ലാം അണഞ്ഞു.കാണികള്‍ ദോ കോടി കാ ഖേല്‍ എന്ന ബ്രെഹ്ടിയന്‍ കോമെഡിയുടെ ഹാങ്ങ്‌ഓവരുമായി പിരിഞ്ഞു.ഒരാഴ്ച നീണ്ടു നിന്ന നാടകഭ്രാന്തിന്റെ ലഹരിയുമായി അടുത്ത ലാവണം എവിടെ എന്ന നിരാശയുമായി പിരിഞ്ഞിട്ടും എനിക്ക് പോകാന്‍ മനസ്സ് വന്നില്ല.
‘ഭീകരവാദി’കളുടെയും ‘രാജ്യദ്രോഹി’കളുടെയും നാട്ടില്‍ നാടകമോ?’മതമൌലി കവാദി’കളുടെ ഫാക്ടറിയില്‍ നിന്ന് ഒരു മുസ്ലിം പെണ്‍കുട്ടി നാടകവുമായി ലോകം ചുറ്റുകയോ?ഇഫ്ര മുഷ്താഖ് കാക്കിനെയും amateur theatre groupനെയും അറിയണം.ദോ കോടി കാ ഖേല്‍ അവതരിപ്പിക്കാനിടയായ  സാഹചര്യവും.ബെര്‍ടോല്ദ്‌ ബ്രെഹ്ടിനോടുള്ള പ്രണയത്തിന്റെ വീഞ്ഞിന്റെ ലഹരി എത്രത്തോളം ഉണ്ടെന്നും അറിയണം.
ഞാന്‍ വെറുമൊരു ഫ്രീലാന്‍സ് ആണെന്നും അഭിമുഖം തരണമെന്നും പറഞ്ഞപ്പോള്‍ ചിരപരിചിതയായ ഒരു സുഹൃത്തിനെ പോലെ അവള്‍  കൈ തന്നു.
ഞാന്‍:തിയേറ്റര്‍ രംഗത്തേക്ക് വരാനിടയായ സാഹചര്യം എന്തായിരുന്നു?

ഇഫ്ര:കുട്ടിക്കാലത്ത് ഞാന്‍ വളരെ വികൃതിയായ ഒരു പെണ്‍കുട്ടിയായിരുന്നു.വീട്ടില്‍ എന്തെങ്കിലും വേലത്തരങ്ങള്‍ ഒപ്പിച്ചിരുന്ന ഒരു സാധാരണ പെണ്‍കുട്ടി.എന്റെ അച്ഛന്‍(മുഷ്താഖ് കാക്ക്) അന്ന് ഡല്‍ഹിയിലെ ശ്രിറാം സെന്റര്‍ ഫോര്‍ പെര്ഫോര്‍മിംഗ് ആര്‍ത്സിലെ ഡയറക്ടര്‍ ആയിരുന്നു.അച്ഛന്റെ കൈ പിടിച്ചു ഞാന്‍ എന്നും കൂടെയുണ്ടായിരുന്നു.പലതരം മനുഷ്യരെ ഞാന്‍ അന്നെ നിരീക്ഷിക്കാന്‍ തുടങ്ങി.നാടകരംഗത്തും സിനിമാരംഗത്തുമുള്ള പ്രഗല്‍ഭര്‍ അബുവിന്റെ  സുഹൃത്തുക്കള്‍ ആയിരുന്നു.അങ്ങനെയാണ് എനിക്കും സാമ്സ്കാരികരംഗത്ത്‌ ജ്വലിച്ചുയരണം എന്നും സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്നും അത് എന്റെ കര്‍ത്തവ്യം ആണ് എന്നും തോന്നിയത്.
ഞാന്‍:നാടകവുമായി ബന്ധപ്പെട്ട ആദ്യത്തെ അനുഭവമെന്താണ്?
ഇഫ്ര:മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ കാശ്മീരിലെ  പ്രാദേശിക ഭാഷയായ ടോഗ്രിയില്‍ ബുയാ കോടി ആയി ഞാന്‍ അഭിനയിച്ചു.നാടകത്തെക്കുറിച്ച് കാര്യമായി ഒന്നും അറിയാതെ അധ്യാപകര്‍ പറഞ്ഞു തന്നത് പോലെ ഞാന്‍ ഭംഗിയായി അഭിനയിച്ചു.പിന്നീട് ബി.എ.ക്ക് പൊളിറ്റിക്കല്‍ സയന്‍സും ഫിലോസഫിയും ഐഛികമായി എടുത്തു.ഇന്നും ജമ്മുവില്‍ തിയേറ്ററില്‍ എം.എ.എടുക്കാന്‍ കഴിയില്ല.അവിടെ ഒരു യൂനിവേര്സിടിയിലും നാടകം ഐഛികവിഷയം അല്ല.ഹൈദരാബാദിലെ സെന്‍ട്രല്‍ യൂനിവേര്സിടിയില്‍ നിന്നാണ് ഞാന്‍ പെര്ഫോര്‍മിംഗ് ആര്‍ട്സില്‍ മാസ്റ്റര്‍ ബിരുദം നേടിയത്.അവിടെ ഞാന്‍ മാത്രമായിരുന്നു പെണ്‍കുട്ടിയായി ഉണ്ടായിരുന്നത്.
ഞാന്‍:നാടകത്തെ സാമൂഹ്യപ്രവരത്തനത്തിനുള്ള മാധ്യമമായി കണ്ടെത്തിയത് എങ്ങനെയാണ്?
ഇഫ്ര:നാട്ടില്‍ പന്ത്രണ്ടോളം വര്‍ക്ക്‌ഷോപ്പുകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്.പതിനഞ്ചോളം നാടകങ്ങളില്‍ അഭിനയിക്കുകയും ചെയ്തു.ഇതെല്ലാം എന്റേതായ രീതിയില്‍ സമൂഹത്തിനു എന്തെങ്കിലും ചെയ്യണം എന്ന് ഉദ്ദേശിച്ചു തന്നെയായിരുന്നു.എന്റെ മാധ്യമം നാടകം ആണ് എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് തിയേറ്ററില്‍ മാസ്റ്റര്‍ ബിരുദം നേടിയത്.ആദ്യമായി ചെയ്ത നാടകം “സെല്ഫ്സ്ടോരീസ്” ഇരുപത്തൊന്നു വയസ്സ് മാത്രം പ്രായമുള്ള ഒരു തടവുകാരന്റെ ആത്മകഥാഖ്യാനം ആണ്.കാമിനിയെ കവര്ന്നെടുതത്തിന്റെ പ്രതികാരമായി അയാള്‍ സ്വന്തം സുഹൃത്തിനെ കുത്തിക്കൊല്ലുകയായിരുന്നു.കോട്ട്ഭാല്‍വാല്‍ സെന്‍ട്രല്‍ ജയിലില്‍ പോയി അയാളെയും മറ്റു തടവുകാരെയും കണ്ടു സംസാരിച്ചതിനു ശേഷമാണു ആ നാടകം ചെയ്തത്.
ഞാന്‍:മറ്റു നാടകങ്ങള്‍......?
ഇഫ്ര:എന്റെ അബു(അച്ഛന്‍)സംവിധാനം ചെയ്ത ഷാഹിദ്‌ അന്‍വറിന്റെ ഉര്‍ദു നാടകമായ ഘൈര്‍ സരൂരി ലോഗിന് വെളിച്ചം സന്നിവേശിപ്പിച്ചത് ഞാനാണ്.നന്ടികര്‍ നാഷണല്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ആണത്.ദി മുസിയം ഓഫ് ലോസ്റ്റ്‌ പിസെസ്‌ ആന്‍ഡ്‌ റിഫ്ലെക്ഷനിലും ഞാന്‍ അഭിനയിച്ചു.
ഞാന്‍:ഒരുപാട് നാടകപ്രസ്ഥാനങ്ങളില്‍ നിന്ന് എന്തുകൊണ്ടാണ് ബെര്‍ടോള്‍ഡ സ്കൂളിനോട് മാത്രം പ്രണയം തോന്നിയത്?
ഇഫ്ര:എനിക്ക് യഥാര്‍ത്ഥത്തില്‍ നാടകത്തോടാണ് പ്രണയം.അതില്‍ ബെര്‍ടോള്‍ഡ്‌ .സ്കൂളിനോട് കൂടുതല്‍ പ്രണയം ആണ്.അന്യവല്‍ക്കരണവും അസംബന്ധവും തന്നെ കാരണം.കൂടുതല്‍ അസംബന്ധം ഏതോ അത് കൂടുതല്‍ യഥാര്‍ത്ഥം ആയിരിക്കും എന്ന് എവിടെയോ വായിച്ചിട്ടുണ്ട്.ഞങ്ങളുടെ നാടകം ശ്രദ്ധിച്ചില്ലേ?നാടകം തുടങ്ങുമ്പോള്‍ തന്നെ അരങ്ങില്‍ തൂക്കിയിട്ടിരുന്ന ഒരു കൊലക്കയര്‍ കാണുമ്പോള്‍ എന്തോ ഗൌരവതരമായി സംഭവിക്കാന്‍ പോകുന്നു എന്ന പ്രതീതിയാണല്ലോ ഉണ്ടാവുക.എന്നാല്‍ മകളെ പ്രണയിക്കുകയും വിവാഹം ചെയ്യുകയും ചെയ്തതിന്റെ പ്രതികാരമായി നരഹരി പോഡാര്‍ എന്ന യാചകരുടെ നേതാവും ഗുണ്ടയും അഭിലഷിക്കുന്ന ഭയാനക് സിംഗിന്റെ കൊലക്കയര്‍ ആണ് എന്ന് അറിയുമ്പോള്‍ കാണികള്‍ ചിരിച്ചു പോകും.ഇതാണ് ഗൌരവത്തിനും ലാഘവത്തിനും ഇടയിലെ അസംബന്ധം.ഇതെ അസംബന്ധത്തിന് ഇടയിലൂടെയാണ് നമ്മുടെ സാമൂഹികരാഷ്ട്രീയ ജീവിതം കടന്നു പോകുന്നത്.
ഞാന്‍:ബ്രെഹ്ടിന്റെ ത്രീ പെന്നി ഓപ്പെറ എന്ന നാടകം ആണല്ലോ ഇഫ്ര, ദോ കോടി കാ ഖേല്‍ ആയി രൂപാന്തര്‍പ്പെടുത്തിയത്.ഇന്ത്യന്‍ സാമൂഹികാവസ്ഥയോട് സംയോജിപ്പിക്കനായി എന്തെങ്കിലും മാറ്റം വരുത്താന്‍ ശ്രമിച്ചിട്ടുണ്ടോ?
ഇഫ്ര:ഞാന്‍ പരിചയിച്ച എല്ലാ സാമൂഹികാവസ്ഥയും വര്‍ഗങ്ങളും ഏറെക്കുറെ ഒരേപോലെയാണ്.ഞാന്‍ നേരത്തെ പറഞ്ഞല്ലോ, വര്‍ഗത്തില്‍ എനിക്ക് വിശ്വാസം ഇല്ലെന്നു.ചോദ്യങ്ങള്‍ വര്‍ഗസിദ്ധാന്തന്തത്തിലേക്ക് തന്നെ വഴി തിരിയുന്നു അല്ലെ?(ചിരിക്കുന്നു)ലോകത്തെല്ലായിടത്തുമുള്ള മനുഷ്യന്റെ പ്രശ്നങ്ങള്‍ ഒന്ന് തന്നെയാണ്.ഭക്ഷണം,പാര്‍പ്പിടം,പ്രണയം,രതി.....എലൈറ്റ്  ക്ലാസ് ആയാലും ഡൌണ്‍ട്രോടെന്‍ ആയാലും മധ്യവര്‍ഗം ആയാലും വിശ്വസ്ഥരും വനചകരും ഒക്കെയുണ്ടാകും.മാത്രമല്ല ഞാന്‍ നിങ്ങളോട് ഇപ്പോള്‍ പെരുമാറുന്നത് പോലെ അല്ലല്ലോ എന്റെ വീട്ടിലെത്തിയാല്‍ അബുവിനോടും അമ്മിയോടും പെരുമാറുക.നിങ്ങള്‍ പോയതിനു ശേഷം എന്റെ അടുത്തിരിക്കുന്ന മോഹിതിനോടും(മോഹിത്‌ ആണ് ഇഫ്രായുടെ അസിസ്റ്റന്റ്‌ ഡയറക്ടര്‍)
ഞാന്‍:ഇഫ്രായുടെ നാടകം ദെശീയതയും രാജ്യസ്നേഹവും സ്ഥാപിക്കാന്‍ ശ്രമിക്കുന്നില്ല.ദേശീയതയ്ക്കും ദേശവിരുധതയ്ക്കും ഇടയില്‍ എവിടെയോ അത് പൊങ്ങിക്കിടക്കുന്നു.അത് എന്ത് കൊണ്ടാണ് എന്ന് പറയാമോ?
ഇഫ്ര:ഇന്ത്യയുടെ ഏറ്റവും ഭീകരമായ ശാപം അഴിമതിയും കൈക്കൂലിയും സ്വജനപക്ഷപാതവുമാണ്.ഞങ്ങളുടെ നാടകത്തില്‍ അത് ശ്രദ്ധിച്ചില്ലേ?തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട ഭയാനക് സിംഗ്  പോലീസുകാരന് കൈക്കൂലി നല്‍കി കൊലക്കയറില്‍ നിന്ന് രക്ഷപ്പെട്ടു വലിയ നേതാവായി മാറുന്നു.ഇന്ത്യയില്‍ നിയമം സാമ്കെതികാര്‍ത്ഥത്തില്‍ മാത്രം നിയമം ആണ്.വലിയവനും വലിയവന്‍ എന്ന് നടിക്കുന്നവനും അത് ബാധകം അല്ലല്ലോ.ഒരു പോലീസുകാരന് കൊലക്കയറില്‍ നിന്ന് ആരെയും രക്ഷപ്പെടുത്താന്‍ കഴിയില്ല.നാടകത്തില്‍ പോലീസുകാരന്‍ ഒരു വ്യവസ്ഥയെയാണ് പ്രതിനിധീകരിക്കുന്നത്.അല്ലാതെ കേവലാര്‍ഥത്തിലുള്ള പോലീസുകാരന്‍ ആയിട്ടല്ല.
എന്റെ അഭിപ്രായത്തില്‍ ദേശീയത സംകുചിതമായ ഒരു വികാരമാണ്.മനുഷ്യനും അവന്റെ വിക്ഷുബ്ധതകളും തന്നെയായിരിക്കണം കേന്ദ്രപ്രമേയം.
ഞാന്‍ ദേശീയ വിരുധയൊന്നുമല്ല,എന്റെ നാടകം ദേശവിരുധവുമല്ല. ദേശീ  യപതകയോ ദേശീയചിഹ്നമോ നാടകത്തില്‍ ഉപയോഗിക്കാത്തത് കൊണ്ടാനോ അങ്ങനെ തോന്നിയത്.പലനിറങ്ങളിലുള്ള തോരണങ്ങളാണ് ഞാനുപയോഗിച്ചത്.അതില്‍ നിന്ന് എന്റെ രാഷ്ട്രീയം നിങ്ങള്ക്ക് വായിച്ചെടുക്കാന്‍ കഴിയും.
ഞാന്‍:നാടകാന്ത്യത്തില്‍ കഥാപാത്രങ്ങള്‍ ചുവന്ന തൂവാലകള്‍ കാണികള്‍ക്ക് നേരെ വീശുന്നത് കണ്ടു.ഇഫ്ര കമ്മ്യൂണിസ്റ്റ്‌ ആണോ?
ഇഫ്ര:ഹ,ഹ,ഹ....ചുവന്നത് കമ്മ്യൂണിസം,ചുവന്ന തൂവാല സി.പി.ഐ.(എം)കൊടി എന്നര്‍ഥമുണ്ടോ?ഞാന്‍ പറഞ്ഞല്ലോ ,ഞാന്‍ നിറങ്ങള്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ,അത് ഏതെന്കിലും കക്ഷിരാഷ്ട്രീയപാര്‍ട്ടിയെ പ്രതിനിധാനം ചെയ്യാനല്ല.ബുദ്ധിജീവികള്‍ എന്തിനെയും ഏതെന്കിലും പ്രസ്ഥാനത്തിലോ കളത്തിലോ ഒതുക്കാന്‍ ശ്രമിക്കും(ചിരിക്കുന്നു).ഞാന്‍ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുന്നത് രാജ്യത്തെ യുവതയെ ആണ്.അവരിലാണ് നമുക്ക് ഏറെ പ്രതീക്ഷിക്കാനുള്ളത്.കടല്ക്കിഴവന്മാരെക്കൊന്ടെന്തു കാര്യം(ചിരിക്കുന്നു)
ഞാന്‍:ഇഫ്ര ബുധിജീവിയല്ല,കമ്മ്യൂണിസ്റ്റ്‌ അല്ല,പിന്നെന്താണ്?
ഇഫ്ര:ഞാന്‍ പറഞ്ഞല്ലോ,ഏതെന്കിലും വര്‍ഗത്തിലോ ക്ലാസ്സിലോ ജാതിയിലോ എനിക്ക് വിശ്വാസമില്ല.ഏതു ജാതിയോ മതമോ ആകട്ടെ,മനുഷ്യന്റെ അടിസ്ഥാനപ്രശ്നങ്ങള്‍ സമാനമാണ്.
ഞാന്‍:നാടകത്തിലേക്ക് തിരിയെ വരാം.അടുത്ത പ്രൊജക്റ്റ്‌ എന്താണ്?
ഇഫ്ര:കാശ്മീരില്‍ അനേകം വിധവകളുണ്ട്.സൈന്യം കൊന്നൊടുക്കിയതോ ഭീകരവാദിസംശയത്താല്‍ അറസ്റ്റ് ചെയ്തു കൊണ്ട് പോയതോ ആയ ഭര്‍ത്താക്കന്മാരുടെ ഭാര്യമാര്‍.അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ട്.

ഞാന്‍:നോസം കൊളാഡോ  എന്ന സ്പാനിഷ് സംവിധായിക ഒരു ഡോകുമെന്ററി ചെയ്തിട്ടുണ്ട്.ഇന്ത്യ,നേപ്പാള്‍,അഫ്ഘാനിസ്ഥാന്‍ എന്നീ മൂന്നാം ലോകരാജ്യങ്ങളിലെ വിധവകളെക്കുറിച്ചു.ഇഫ്ര അത് കണ്ടുവോ?
ഇഫ്ര:ഞാന്‍ അത് കണ്ടിട്ടില്ല.അതിന്റെ കോപ്പി ഉണ്ടെങ്കില്‍ മെയില്‍ ചെയ്യൂ.എന്റെ പ്രൊജെക്ടിനു അത് ഉപകാരപ്പെടും.കാശ്മീരില്‍ നിന്നുള്ള നാടകം മിക്കവരും പ്രതീക്ഷിച്ചത് അവിടത്തെ പ്രകൃതിഭംഗി,കാലാവസ്ഥ എന്നിവ  പ്രദര്‍ശിപ്പിക്കുന്നതായിരിക്കുമെന്നാണ്.നേരത്തെ പറഞ്ഞ ദേശീയതയ്ക്കും ഇത്രയേ സ്ഥാനമുള്ളൂ.മനുഷ്യന്റെ അടിയന്തിര പ്രശ്നങ്ങളാണ് നാടകങ്ങളിലൂടെ ഇതള്‍ വിരിയേണ്ടത്.ചിലര്‍ എന്നെ നിരുല്സാഹപ്പെടുത്തുന്നുണ്ട്,ഈ പ്രൊജക്റ്റ്‌ ചെയ്യേണ്ട എന്ന്.മിലിടന്സും സൈന്യവും എന്നെ നിരീക്ഷിക്കാന്‍ സാധ്യതയുണ്ടെന്ന്.
ഞാന്‍:അരുന്ധതിറോയ്‌ കാശ്മീരില്‍ താമസിച്ചു കണ്ടെത്തിയത്,ജനസംഖ്യയേക്കാള്‍ അവിടെ സൈന്യം ആണെന്നാണ്‌.അവരുടെ പീഡനം അസഹനീയം ആണെന്നും.ഇഫ്രായ്ക്ക് എന്താണ് തോന്നുന്നത്?
ഇഫ്ര:ജമ്മുകാശ്മീരിലെ വിദൂരഗ്രാമങ്ങളില്‍ അരുന്ധതിറോയ്‌ പറഞ്ഞത് പോലെ ആയിരിക്കണം കാര്യങ്ങള്‍.ഞാന്‍ നഗരവാസിയാണ്.എല്ലാ തരമ് അഭിപ്രായസ്വാതന്ത്ര്യങ്ങളും അനുഭവിച്ചു തന്നെയാണ് എന്റെ ബാല്യകൌമാരയൌവനങ്ങള്‍.അരുന്ധതിറോയ്‌ പറയുന്ന ഓരോ സെന്റെ  ന്സും കന്ട്രോവേര്ഷ്യല്‍ ആണ്.ഐ ലവ് ഹേര്‍.....
ഞാന്‍:മി ടൂ,,,,ഇത്ര ധൈര്യശാലിയായ ഒരു ആക്ടിവിസ്റ്റ്‌ വേറെ ഇല്ല.ഇഫ്രായുടെ നാടകങ്ങള്‍ ഇത്തരം ആക്ടിവിസ്ടുകളോടൊപ്പം ചേര്‍ത്ത് വെച്ച് കൂടെ?
ഇഫ്ര:അരുന്ധതി,മേധാ പട്കര്‍,ഇറോം ശര്‍മിള എന്നിവരെ പോലെ ഞാന്‍ വളര്‍ന്നോ എന്ന് സംശയമാണ്.അങ്ങനെ തോന്നുകയാണെങ്കില്‍ തീര്‍ച്ചയായും ഞാനതിനു ശ്രമിക്കും.
 അമ്മയായ ഷാഹീന്‍ തന്നെ കാത്തിരിക്കുന്നുണ്ടാകും,പരിചയപ്പെട്ടതിലും സംസാരിച്ചതിലും സന്തോഷമുണ്ട്,കണ്ണൂരില്‍ ഇനി വരികയാണെങ്കില്‍ കാണാം എന്ന സൌഹൃദ മര്യാദയുമായി ഇഫ്രായും മോഹിതും പടിയിറങ്ങിയപ്പോള്‍ ഞാന്‍ നഗരവെളിച്ചത്തിലെക്കിറങ്ങി.



Jan 29, 2013

ഒരച്ഛനായിരിക്കുന്നതിലെ ഭയാശങ്കകള്‍



എന്റെ തറവാട്ടിലെ കൊച്ചുകുട്ടികള്‍ പോലും എന്നെ ഭയക്കുകയാണ്.ഞാന്‍ ഒരുപാട് ചിന്തിച്ചു,എന്തായിരിക്കും കാരണം?.ഹസ്തദാനം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ വളരെയധികം ഉള്‍വെലിയുന്നു.ആലിംഗനത്തിന് ശ്രമിക്കുമ്പോള്‍ ഓടിയൊളിക്കുന്നു..ഞാന്‍ ഗാഢമായി ചിന്തിക്കാന്‍ തന്നെ തീരുമാനിച്ചു.യുറേക്കാ,,,,എനിക്ക് ഉത്തരം കിട്ടി.അതെ,അത് തന്നെ കാര്യം.ആ കൊച്ചുകുട്ടികള്‍ സ്ഥിരമായി ടി.വി.യുടെ മുന്നില്‍ ഇരിക്കുന്നവര്‍ ആണ്.ദിവസവും പീഢനവാര്ത്തകള് അല്ലെ.അതും അച്ഛനും അമ്മാവന്മാരും സഹോദരന്മാരും ഒക്കെ ചെര്‍ന്നല്ലേ പറക്കമുറ്റാത്ത പെണ്‍കുഞ്ഞുങ്ങളെ  പീഡിപ്പിക്കുന്നത്.നെന്ചിടിപ്പോടെയും ദുസ്വപ്നങ്ങള്‍ കാണുന്ന പോലെയുമാണ് ഓരോ ദിവസവും ഓരോ പീഢനവാര്‍ത്തകള്‍ നാം വായിക്കുന്നത്..ചാനലുകള്‍ അത് നന്നായി ആഘോഷിക്കുകയും പ്രേക്ഷകര്‍ വൈകുന്നേരത്തെ ചായകുടി കൂടുതല്‍ ആസ്വാദ്യകരമാക്കുകയും ചെയ്യുന്നത് ന്യൂസ്‌ അവര്‍ എക്സ്ലൂസിവ് വാര്തകളിലൂടെയാണല്ലോ.നമ്മുടെ മടിയിലിരിക്കുന്ന കുരുന്നുകള്‍ നമ്മളറിയാതെ വാര്‍ത്തകളുടെ നുറുങ്ങുകള്‍ പിടിച്ചെടുക്കുന്നുണ്ട്.അത് കൊണ്ടാണ് എന്താണ് ഉപ്പാ പീഡനം എന്ന്  അവര്‍ ചോദിക്കുന്നത്.
ഞാനും ഒരു അച്ഛന്‍,അമ്മാവന്‍,സഹോദരന്‍ അല്ലെ എന്ന ബോധ്യത്തോടെയാണ് കുരുന്നുകളെ അഭിമുഖീകരിക്കാര്.പീഢകര്‍ക്കും ഇത്തരം ബോധ്യങ്ങള്‍ ഉണ്ടായിരിക്കുമോ ആവോ.മറയാത്ത ബോധത്തോടെ തന്നെ ആയിരിക്കും പീഡനത്തില്‍ ഏര്‍പ്പെടുന്നത്.ഡല്‍ഹിയിലെ ഓടുന്ന ബസ്സിലെ യുവതിയുടെ ദുരവസ്ഥ മറ്റൊരു പീഢനവാര്‍ത്തയോടെ നമ്മള്‍ മറക്കും.ലൈംഗികാവയവങ്ങളില്‍ ബലാല്‍സംഘാനന്തരം ആ കാപാലികര്‍ ഇരുമ്പുകമ്പി കൊണ്ടും ബ്ലേഡ് കൊണ്ടും കോറി വരഞ്ഞു പോലും. ഇരുമ്പുകമ്പി ജനനേന്ദ്രിയത്തിലൂടെ വയറിനകത്തെക്ക് കടത്തി എന്നും പാഠഭേദം.എന്തിനാണ് ബലാല്സംഘത്തിനു ശേഷം ഇരയെ ആക്രമിക്കുന്നത്,അതും വളരെ മൃഗീയമായി എന്നത് മനശാസ്ത്രജ്ഞന്മാര്‍  വ്യക്തമാക്കേണ്ടതാണ്.വേഴ്ച പോലെ തന്നെ അക്രമത്തിലൂടെയും അവര്‍ക്ക് രതിമൂര്‍ച്ഛ സാധ്യമാകുന്നുണ്ടാവുമോ?
വിഷയത്തിലേക്ക് വരാം.ചെറിയ പെണ്‍കുട്ടികള്‍ പോലും ഇപ്പോള്‍ പുരുഷന്മാരുടെ കാഴ്ച്ചവട്ടത്തു നിന്നും നിഷ്ക്രമികാന്‍ ശ്രമിക്കുന്നത് അവരുടെ രക്ഷിതാക്കള്‍ നല്‍കുന്ന അതികര്‍ശനമായ നിര്ദേശങ്ങളാല്‍  ആയിരിക്കാം.ആരെയും വിശ്വസിക്കാന്‍ പറ്റില്ല മോളെ,അടുത്ത ബന്ധുക്കളെ പോലും,അവരോടു അടുത്ത് ഇടപഴകരുത്,അവര്‍ തരുന്ന മിഠായികള്‍,പലഹാരങ്ങള്‍ എന്നിവയൊന്നും സ്വീകരിക്കരുത്,അവര്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ നിങ്ങളോട് പെരുമാറുന്നുന്ടെന്കില്‍ ഞങ്ങളോട് പറയണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ഇന്നലെ മാതൃഭൂമി ദിനപത്രത്തിലും കണ്ടു.
ഒരു പുരുഷനായി ജനിച്ചതില്‍ എനിക്ക് ആത്മനിന്ദ തോന്നിയ സന്ദര്ഭത്തെ ക്കുറിച്ചാണ് ഞാന്‍ പറഞ്ഞു വരുന്നത്.ഇങ്ങനെ പോയാല്‍ എന്റെ മക്കളും എന്നില്‍ നിന്ന് വല്ലാത്ത, അതിവിചിത്രമായ അകലം പാലിക്കില്ലേ,അങ്ങനെ പാലിച്ചാല്‍ ജീവിതത്തിനു നമ്മളാഗ്രഹിക്കുന്ന തനത് രുചിയും മണവും നിറവും സൌരഭ്യവും നഷ്ടപ്പെടില്ലെ എന്ന ആകാംക്ഷയിലാണ് ഞാന്‍.ഇതേ ആകാംക്ഷകളാല്‍ സംഘര്‍ഷഭരിതരായ ഒരുപാട് സുഹൃത്തുക്കള്‍ എനിക്കുണ്ട്.അതുകൊണ്ടാണ് ഈ വിഷയത്തെക്കുറിച്ച് ചിന്തിക്കാനൊ രുങ്ങുന്നത്.
മകളെ ഷേക്ക്‌ഹാന്‍ഡ്‌  ചെയ്യേണ്ടതായ,ആലിംഗനം ചെയ്യേണ്ടതായ ജീവിതസന്ദര്ഭങ്ങള്‍ നമുക്കുണ്ടാവും.എന്റെയൊരു വിദേശസുഹൃത്തു  പറഞ്ഞതു,അവര്‍ സകുടുംബം ഒന്നിച്ചാണ് ഉറങ്ങുന്നത് എന്ന്.അതില്‍ അവര്‍ക്ക്  അസ്വാഭാവികത തോന്നുന്നില്ലയെന്നും.പുതിയ പീഢനവാര്‍ ത്തകള്‍ വരുന്നതോടെ അവരുടെ കുടുംബത്തിലും സംശയത്തിന്റെ കരിനിഴല്‍ വീഴാം.വിശാലമനസ്ക്കനായ ആ സുഹൃത്ത്‌ അപക്വനായ ഒരാളോട് ഈയൊ രവസ്ഥയെക്കുറിച്ചു പറഞ്ഞാല്‍ തെറ്റിധരിക്കപ്പെടാന്‍ സാധ്യതയുമുണ്ട്.പൊതുജനമധ്യത്തില്‍ അയാളും പീഢകന്‍ ആണ്.സാക്ഷാല്‍ പീഢകരില്‍ നിന്ന് സദാചാര പോലീസ് സൃഷ്ടിക്കുന്ന പീഢകര്‍ക്കുള്ള അകലം വലുതാണ്‌.അതുകൊണ്ട് നമ്മുടെ സംകുചിതസമൂഹത്തില്‍,മതാചാരങ്ങളിലെക്കും അനുഷ്ഠാനങ്ങളിലെക്കും അതിശക്തമായി തിരിച്ചു നടക്കുന്ന മതാത്മകഘടനയില്‍ ഇത്തരം മനുഷ്യര്‍ കൂടുതല്‍ അവഗണിക്കപ്പെടാനും സാധ്യതയുണ്ട്.
യാഥാസ്ഥിതികനായ മറ്റൊരു സുഹൃത്ത്‌ പറഞ്ഞത്,കുട്ടികള്‍ വളരുന്നതിനനുസരിച്ച് നമ്മള്‍ നിശ്ചിതമായ ഒരകലം സൂക്ഷിക്കണം എന്നാണ്.സാമൂഹ്യശാസ്ത്രജ്ഞര്‍ ഇതിനും മറുപടി പറയേണ്ടതുണ്ട്.കുട്ടികളില്‍ തങ്ങള്‍ അസ്പൃശ്യരും മറക്കുടക്കുള്ളില്‍ കഴിയേ ണ്ടവര്‍ ആണെന്ന ബോധം അത് സൃഷ്ടിക്കില്ലേ എന്നും മനോശാസ്ത്രജ്ഞര്‍ പറഞ്ഞു തരേണ്ടതാണ്.വളരെ നോര്‍മല്‍ ആയ ഒരാള്‍ക്കും മകളോട് ലൈംഗികാഭിനിവേശം തോന്നില്ല.തോന്നുന്നവരുടെ എണ്ണം  പെരുകിക്കൊണ്ടിരിക്കുന്നു എന്നും ഒരുപാട് കുട്ടികള്‍ വീടുകളില്‍ പോലും സുരക്ഷിതര്‍ അല്ല എന്നും കണക്കുകള്‍ സംസാരിക്കുമ്പോള്‍ നമ്മള്‍ ഉറക്കെ ചിന്തിക്കേണ്ട കാലം അതിക്രമിച്ചെന്ന് തോന്നുന്നു.അതുകൊണ്ടായിരിക്കാം മാതൃഭൂമി ദിനപത്രം ലൈമ്ഗികസുരക്ഷയ്ക്ക് വേണ്ട മുന്‍കരുതലുകള്‍ മിനിഞ്ഞാന് പ്രസിദ്ധീകരിച്ചത്.
സ്കൂളുകളില്‍ ഇത്തരം ജാഗ്രതകളെക്കുറിച്ചുള്ള സഹായ നിര്‍ദേശങ്ങളും കൌന്സലിംഗും നടക്കുന്നുണ്ട്.കുട്ടികള്‍ എത്രത്തോളം തുറന്നു സംസാരിക്കും എന്നും പരിഗണിക്കേണ്ടതുണ്ട്.സ്വന്തം അച്ഛനും അമ്മാവന്മാരും സഹോദരങ്ങളും വര്‍ഷങ്ങളോളം പീഡിപ്പിച്ചതിനു ശേഷമാണ് പറവൂരിലെ പെണ്‍കുട്ടി എല്ലാം വെളിപ്പെടുത്തിയത്.ഇങ്ങനെ വെളിപ്പെടുത്തപെടാത്ത എത്രയെത്ര സത്യങ്ങള്‍ കാടും പടലും മൂടിക്കിടക്കുന്നുണ്ടാകും.ബി.ജെ.പി.ആവശ്യപ്പെട്ട ഒരേയൊരു നല്ലകാര്യമായി എനിക്ക് തോന്നിയത് പീഢകര്‍ക്ക് ജീവപര്യന്തം പോരെന്നും വധശിക്ഷ തന്നെ നല്‍കണം എന്ന പ്രസ്താവനയാണ്.വധശിക്ഷയുടെ മനുഷ്യാവകാശപ്രശ്നങ്ങള്‍ ഒരുപാടുണ്ടെങ്കിലും ബലാല്സമ്ഘികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണം എന്ന് തന്നെയാണ് വര്‍ഗീയവാദിയല്ലാത്ത ഞാനും കരുതുന്നത്.
കുട്ടികളെ കൌണ്സലിംഗ് നടത്തുന്നവര്‍ക്കും മതിയായ യോഗ്യതയും കാര്യക്ഷമതയും ഉണ്ടായിരിക്കേണ്ടതാണ്.ഞാന്‍  മുന്‍പ് ജോലി ചെയ്ത ഒരു വിദ്യാലയത്തിലെ കൌണ്സലര്‍ പ്രശ്നബാധിതരായ കുട്ടികളോട് ആദ്യം ചോദിച്ചിരുന്നത്,നിങ്ങള്ക്ക് പ്രേമമുണ്ടോ,ആരെയാണ് പ്രണയിക്കുന്നത്,ആരാണ് നിങ്ങളെ സ്നേഹിക്കുന്നത് എന്നൊക്കെയായിരുന്നു.ഒരുപാട് അനാവ മുന്‍വിധികളും ധാരണകളും കുടഞ്ഞെറിഞ്ഞു വേണം നമ്മള്‍ പീഡിപ്പിക്കപ്പെടുന്ന കുട്ടികളോട് സംസാരിക്കാന്‍.
പ്രണയം മഹാപാപമാണെന്നും അതിലേര്‍പ്പെട്ടാല്‍ കുട്ടികളുടെ പഠനം അവതാളത്തിലാകുമെന്നുമാണ് പല രക്ഷിതാക്കളും കരുതുന്നത്.പ്രണയമില്ലാതെ ജീവിക്കാന്‍ ആര്‍ക്കും സാധ്യമല്ല.ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ഉണ്ടാകില്ല.പ്രണയം വെറും മാംസനിബദ്ധം  ആകുമ്പോഴാണ് ചതിയായും പീഢനമായും മാറുന്നത്.ജിബ്രാന്റെയും ചങ്ങമ്പുഴയുടെയും പ്രണയകവിതകള്‍ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് ചിന്തിച്ചു നോക്കൂ.എത്രമാത്രം അരസികം ആയിരുക്കുമത്.കുഞ്ഞിരാമന്‍ നായരും ചങ്ങമ്പുഴയും കീട്സും ഷെല്ലിയും ബൈറനുമൊന്നും പീഢനവാര്‍ ത്തകളില്‍ സ്ഥാനം പിടിച്ചിട്ടില്ല.അന്ന് മാധ്യമങ്ങള്‍ ഇതുപോലെ സക്രിയം ആകാതിരുന്നത് കൊണ്ടെന്ന വാദഗതിയുണ്ടാകാം.കീട്സ് തന്റെ കാമുകിയുടെയും ഭര്‍ത്താവിന്റെയും കൂടെ കഴിഞ്ഞു,പ്രണയം നിഗൂഢവും സുന്ദരവും ത്രസിപ്പിക്കുന്നതുമായി അനുഭവിച്ചു എന്ന് നമുക്കറിയാമല്ലോ.എങ്കിലും കീട്സിനെതിരെ പീഡനാരോപണം ഉയര്‍ന്നില്ല.ഗോവിന്ദചാമിയെയും പറവൂര്‍ പീഢനത്തിലെ സുധീറിനെയും കീട്സുമായും റൂമിയുമായും ഒമെര്ഖയാമുമായും താരതമ്യം ചെയ്യാന്‍ പോലും പറ്റുമോ.
ഒരച്ഛനു മകളോട് പ്രണയമോ കാമമോ തോന്നുമോ എന്നതാണ് നമ്മുടെ ചര്‍ച്ചാവിഷയം.അങ്ങനെ തോന്നുന്നവരെ വിദഗ്ധമായ കൌണ്സലിങ്ങിലൂടെയും ചികില്സയിലൂടെയും സ്വാഭാവികമായ കുടുംബജീവിതത്തിലേക്കും സാമൂഹ്യജീവിതത്തിലെക്കും തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്.മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന സിനിമയില്‍ ഇത്തരം അഗമ്യഗമനത്തെ ചര്‍ച്ച ചെയ്യുന്നുണ്ട്.പലപ്പോഴും ലൈമ്ഗികരോഗികള്‍ക്ക് ഇത്തരം സിനിമകളും ഫിക്ഷനും ഇത്തരം രതി,സ്വാഭാവികം ആണെന്ന തെറ്റിധാരണ സൃഷ്ടിച്ചേക്കാം.ചില ബാങ്ക് കവര്‍ച്ചക്കാര്‍ മോഷണത്തിന് പ്രേരിപ്പിച്ചത് സിനിമകള്‍ ആണെന്ന് പറയാറുണ്ട്‌.അതുപോലെ ലൈമ്ഗികസിനിമകളും പോസ്റ്ററും അശ്ലീലപ്രസിധീകരണങ്ങളും ഇത്തരം രോഗികളെയും ലൈമ്ഗികകുറ്റ കൃത്യത്തിനുപ്രചോദിപ്പിച്ചേക്കാം.അതുകൊണ്ട് ഇത്തരം സിനിമകള്‍ നിരോധിക്കണം എന്നല്ല,ഇത്തരം ആള്‍ക്കാരെ സമര്‍ത്ഥമായി കൌണ്സലി മ്ഗിനു വിധേയമാക്കി,ഫിക്ഷനെ ഫിക്ഷനായി കാണാന്‍ അവരെ പ്രേരിപ്പിക്കണം.
അല്ലെങ്കിലും പൊതുജനമിന്നു വളരെയധികം വ്യാജമായ ഒരു ജീവിതമാണ് നയിച്ചുകൊണ്ടിരിക്കുന്നത്.ഭീമമായ ലോണ്‍ എടുത്തു വലിയ വീട് നിര്‍മിച്ചു വലിയ വാഹനമൊക്കെ പോര്‍ച്ചില്‍ നിര്‍ത്തി,സ്വപ്നജീവിതം നയിക്കുന്നു.ജീവിതകാലം മുഴുവന്‍ കടം വീട്ടാനായി പരക്കം പായുന്നു.വളരെ ക്ഷണികം ആയ ജീവിതത്തിനു വേണ്ടിയാണ്,കുറഞ്ഞസൌകര്യം കൊണ്ട് കിട്ടുന്ന അല്പം മനസ്സമാധാനത്തിനു വേണ്ടി ശ്രമിക്കാതെയാണ് അയാള്‍ ഇങ്ങനെ ഓടുന്നത്.വയനാട്ടിലെ ആദിവാസി പഞ്ചനക്ഷത്രസൌകര്യങ്ങള്‍ ഇല്ലാതെ തന്നെ ചിലപ്പോള്‍ ബുദ്ധനെ പോലെ സമാധാനം അനുഭവിക്കുന്നുണ്ടാകും.എന്നാല്‍ ശരാശരി മലയാളിക്ക് സമാധാനം എന്നത് മരീചികയായിരിക്കുന്നു.കാരണം വളരെ അടുത്തുള്ള സാമാധാനത്തെ അവന്‍ ഉപേക്ഷിച്ചാണ് പ്രവാസിയായി മരുഭൂമി പോലെ വെന്തുരുകുന്നത്.ഇത്തരം ജീവിതസംകര്ഷങ്ങള്‍ തന്നെയാകാം അവനെ മനോരോഗിയാക്കുന്നതും അതിന്റെ പ്രതിഫലനമായ അരാജകത്വം അവന്റെ കൂടപ്പിറപ്പാകുന്നതും.
അരാജകത്വത്തിന് അതിന്റേതായ ലാവണ്യം ഉണ്ടെന്നു അംഗീകരിച്ചു കൊണ്ടുതന്നെ അത് നമ്മുടെ വീട്ടിനകത്തേക്ക് പ്രവേശിക്കുന്നത് ആരും ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല.പ്രത്യയശാസ്ത്രങ്ങളെയെല്ലാം പടിക്കു പുറത്തു നിര്‍ത്തി വലിയ പ്രസംഗങ്ങള്‍ നടത്തുന്നവരാണ് നാം.ഇങ്ങനെയുള്ള ഉഭയ-ബഹുജീവിതം നയിക്കുന്നവരാണ് കൂടുതലും.നമ്മുടെ മനസ്സിനകത്ത് നടക്കുന്ന സംഘര്‍ഷങ്ങളെ ലഘൂകരിക്കാനുള്ള ഒറ്റമൂലിയാണ് പലര്‍ക്കും ലൈംഗികത.അത് നിലവിലെ സദാചാരം,മതം,ആചാരങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം കുതറുന്ന കാഴ്ചയാണ് നാം കാണുന്നത്.ഇത് കൂടുതല്‍ ഭയാനകം ആകുകയല്ലാതെ കുറയുമെന്ന് ആരും പ്രത്യാശിക്കേണ്ട.രാവിലെയുണര്‍ന്നു പത്രം നിവര്‍ത്തുമ്പോള്‍,ചാനല്‍ വാര്‍ത്തകളിലേക്ക് ശ്രദ്ധ തിരിക്കുമ്പോള്‍ പീഡനം ഇല്ലാത്ത ഒരു ദിനം പോലും ഇനിയുണ്ടാകുമെന്നു തോന്നുന്നില്ല.ഭാര്യയുടെ അമ്മയേ പീഡിപ്പിച്ച വാര്‍ത്തയാണ് ഇന്നത്തെ പത്രങ്ങളില്‍ നിറഞ്ഞിരിക്കുന്നത്.ഇങ്ങനെ അഗമ്യഗമനത്തിന്റെ ഇടിമുഴക്കങ്ങളും വസന്തങ്ങളും കേരളത്തിന്‌ തീര്‍ത്തും അരാഷ്ട്രീയമായ വര്‍ത്തമാനവും ഭാവിയുമാണ് സമ്മാനിക്കാന്‍ പോകുന്നത്.സന്നദ്ധ-സേവന സംഘങ്ങളും മുഖ്യധാരാരാഷ്ട്രീയപാര്‍ടികള്മെല്ലാം അടിയന്തിരമായി ശ്രദ്ധ പതിപ്പിക്കേണ്ട ലജ്ജാകരമായ ഒരു വിഷയമായി ഇത് മാറേണ്ടതുണ്ട്.