Search This Blog

Nov 25, 2011

അണ

അണമുറിയാത്ത അടുപ്പം
നമ്മള്‍ തമ്മില്.
ആഴം അളന്നു നോക്കാത്ത സ്നേഹം.
പ്രയോജനജന്യമാണോ,
വിപരീതഫലം ചെയ്യുമോ,
വിരക്തി തോന്നുമോ
എന്നൊന്നും നോക്കാത്ത കാരുണ്യം 
നമ്മള്‍ തമ്മില്‍ .


അണ മുറിയുമ്പോള്‍
ഇതെല്ലാം
ഒരൊറ്റ നിമിഷത്തിന്റെ
അല്പായുസ്സില്.
എന്റെ ജീവനേ,
പരിരംഭ ണത്തോടെ
നമുക്ക്
പ്രവാഹമാകാം .
നമ്മുടെ മക്കളെയും
കോര്‍ത്ത്‌ തുഴയാം .

വ്യര്ത്ഥസമ്പാ ദ്യങ്ങ ളെല്ലാം
എല്ലാവരുടെതുമാകട്ടെ.
നമുക്ക്
പ്രളയത്തിലും ഒന്നാകാം.

ഹെന്‍റെ പെങ്ങളേ.......

സ്കൂള്‍ വിട്ടു ഹോസ്റ്റലില്‍ എത്തിയപ്പോള്‍ കണ്ടത് ചെടിക്കൂട്ടങ്ങള്ക്കി ടയില്‍ ഒരു സ്ത്രീ പതുങ്ങിയിരിക്കുന്നതാണ്.കാര്‍ പാര്ക്ക് ‌ ചെയ്തു തിരിഞ്ഞപ്പോഴാനു ശ്രദ്ധയില്‍ പെട്ടത്.അവര്‍ ഞങ്ങളെ കണ്ടപ്പോള്‍ വീണ്ടും ഒന്ന് കൂനിക്കൂടി.ഞങ്ങള്‍ അടുത്ത് ചെന്നു.കറുത്തിരുണ്ട വസൂരിക്കലപോലുള്ള മുഖം.സമൃദ്ധിയുടെ യാതൊരു അടയാളവും മെലിഞ്ഞ ആശരീരത്തില്‍ ഇല്ലായിരുന്നു.
ശുര്ത്തം,ശുര്ത്തൂ എന്ന് അവര്‍ പുലമ്പിക്കൊണ്ടിരുന്നു.അറബിക് അറിയാവുന്ന തജുധീന്‍ അവരോട് സംസാരിച്ചു.ഏതോ അറബിയുടെ വീട്ടില്‍ നിന്ന് ചാടി വന്നതാണ്.പോലീസ് പിടിക്കട്ടെ,അതാണ്‌ ഇതിലും ഭേദം,ജീവിതം തന്നെ മടുത്തു,നാട്ടിലേക്ക് തിരിച്ചു പോണം,ഭര്ത്താനവ് നാട്ടിലുണ്ട് തുടങ്ങിയ ഏകദേശ ചിത്രം ഞങ്ങള്ക്ക് ലഭിച്ചു.
സ്കൂളിന്റെ അഡ്മിന്‍.ഓഫീസറെ ലൈനില്‍ കിട്ടി.ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടെന്ടെന്നുംപുലിവാലാകുമെന്നും അദ്ദേഹം ഗുണദോഷിച്ചു.അതാ വരുന്നു മറ്റൊരു അഭ്യുദയകാംക്ഷി.....നാടകരംഗത്തെ ശ്രദ്ധേയനായ ഹകീമ്ക്ക.....അധെഹതോട് ഞാന്‍ കാര്യങ്ങള്‍ വിശദമാക്കി.
ആരെങ്കിലും വന്ന് ഓളെ കൊണ്ടോയ്ക്കോളും,നിങ്ങള് വെറുതെ ഇതില്‍ കെടന്നു ചാടണ്ട.അദ്ധേഹവും നയം വ്യക്തമാക്കി.
ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി.സാമാന്യം മോശമില്ലാതെ കഥയും കവിതയുമൊക്കെ എഴുതുന്ന അജിത്ത് പറഞ്ഞു....വഴീണ്ട്,നമുക്ക് നെറ്റ്സെര്ച്ച്ഴ‌ ചെയ്യാം....അവള്‍ യെമെനിയല്ലേ.യെമെന്‍ എംബസ്സിയുടെ കോണ്ടാസക്റ്റ് നമ്പര്‍ കിട്ടുമോന്നു നോക്കാം.വിളിച്ചപ്പോള്‍ ഏതോ ഫിലിപ്പീനി ആണെടുത്തത്.റോങ്ങ്‌ നമ്പര്‍......
ഏതെന്കിലും ടാക്സിയില്‍ കയറ്റി എമ്ബസ്സിയിലേക്ക് വിടാം എന്ന് കരുതി കറവടാക്സിയുടെ നമ്പര്‍ ഡയല്‍ ചെയ്തു....അരമുക്കാ മണിക്കൂറോളം ഞങ്ങള്‍ വെയിറ്റ് ചെയ്തിട്ടും ടാക്സി പോയിട്ട് ഒരു പൂച്ച പോലും ആ വഴിക്ക് വന്നില്ല.
ഇനി എന്റെ കാറില്‍ കയറ്റിക്കൊണ്ടു പോകുക തന്നെ.ഞാനൊരു കംമുനിസ്ടുകാരനെ വിളിച്ചു.ചെയ്യുന്നത് ശരിയോ എന്നറിയാന്‍.അദ്ധേഹവും പ്രായോഗികനായി.പോലീസ് പിടിച്ചാല്‍ പിന്നെ ഖത്തര്‍ തന്നെ കാണാന്‍ കഴിയില്ലെന്ന്.ദൈവമേ,എന്തിനാണ് നീ ഇങ്ങനെ മനുഷ്യനെ കഷ്ടപ്പെടാനായി സൃഷ്ടിച്ചിരിക്കുന്നത്.ഈ സ്ത്രീ എന്ത് തെറ്റ് ചെയ്തിട്ടാണ് നരകം തിന്നുന്നത്.
അങ്ങനെ ആ പ്രതീക്ഷയും ഉദയം ചെയ്തത് പോലെ തന്നെ അസ്തമിച്ചു.ഇനിയെന്താ ചെയ്യ്‌ാ....ഇവര്ക്ക് രാവും പകലും കാവല്‍ നില്ക്കു ക തന്നെ.
ഭക്ഷണത്തിന്റെ ഒരു പങ്കു ഞങ്ങള്‍ അവര്ക്ക് നല്കി .കൃതജ്ഞത നിറഞ്ഞ ആ നോട്ടം ഇന്നും എന്റെ മനസ്സിലുണ്ട്.എനിക്കും ഇതേ പോലെ ഒരു സഹോദരിയില്ലേ.കേരളത്തിലാണെന്ന് മാത്രം.എന്റെ ഇത്താത്ത ഇതേ പോലെ ഇവിടെ വന്ന് കഷ്ടപ്പെടേണ്ടി വന്നിരുന്നെന്കിലോ.ഈ കടല്മരുഭൂമിയില്‍ വരാന്‍ ഞാന്‍ സമ്മതിക്കുമോ.
അഭിയും തജുവും കാവല്‍ നിന്നപ്പോള്‍ അതാ വരുന്നു രണ്ടു ഫിലിപ്പീനികള്‍.ഒത്ത തടിയും തണ്ടും ചെറുപ്പവും ക്രോപ്പ് ചെയ്ത കോലന്‍ തലമുടിയുമുള്ള അവര്‍ കാറില്‍ നിന്നിറങ്ങി.ഒന്നുമരിയാത്തത് പോലെ ഡിക്കി തുറന്നു ഏതൊക്കെയോ ഫയലുകള്‍ പുറത്തെടുത്തു.ഡിക്കി നിറയെ ഏതൊക്കെയോ പ്രോടക്ട്സ് ആയിരുന്നു.
ഫയല്‍ പരിശോധിക്കുന്ന വ്യാജേന അവര്‍ ആ സ്ത്രീയെ നിരീക്ഷിക്കാന്‍ തുടങ്ങി.ഉച്ച നേരത്തെ പ്രാധമികകര്തവ്യങ്ങള്‍ കഴിഞ്ഞു ഞാന്‍ തിരിച്ചെത്തിയപ്പോള്‍ ഇതാണ് കാണുന്നത്.അതിലൊരാള്‍ എന്നോട് കാര്യം അന്വേഷിച്ചു.അവരെ എംബസ്സിയില്‍ എത്തിക്കാമോ എന്ന് ചോദിച്ചത് അബദ്ധമായി ഞാന്‍ കരുതി.എവിടെയെങ്കിലും കൊണ്ടുപോയി ഈ സാധുസ്ത്രീയെ.........
ഇതിനിടയില്അെവര്ക്ക് ഒരാങ്ങള യുന്ടെന്നു പറഞ്ഞു ഒരു നമ്പര്‍ എനിക്ക് തന്നു.ഫിലിപ്പീനി ചാടി വീണു ആ നമ്പറില്‍ വിളിച്ചു.ഇങ്ങോട്ട് വരുന്നുണ്ടെന്നും ഉടന്‍ എത്തുമെന്നും അയാള്‍ പറഞ്ഞു.
ഞങ്ങള്‍ ഊഴം വെച്ച് കാത്തിരുന്നു.ആരും വന്നില്ല.ഇതിനിടയില്‍ ഹകീമ്ക്ക എന്നെ വിളിച്ചു.അവര്‍ അവിടെതന്നെയുണ്ടോ എന്നറിയാന്‍.അദ്ദേഹം തിരക്കിലായിരുന്നു.
സന്ധ്യയായപ്പോള്‍ ഞങ്ങള്‍ മുറിയിലേക്ക് മടങ്ങി.അവരുടെ സ്പോന്സോരെങ്ങാനും അവിടെയെത്തിയാല്‍ ഞങ്ങളുടെ കഥയും കഴിയില്ലേ.തിരക്കഥ മാറ്റിയെഴുതാന്‍ വലിയ പ്രയാസമോന്നുമില്ലല്ലോ.
രാത്രിയായി...എല്ലാരും കൂര്ക്കം വലിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാനൊന്ന് പുറത്തിറങ്ങി നോക്കി.അവര്‍ അവിടെയുണ്ടായിരുന്നില്ല.
രണ്ടു കൈമുറിയന്മാര്‍

അവരെക്കുറിച്ച് ഓര്ക്കാ്ന്‍ കാരണമുണ്ട് .ഒരാളെ ഇന്നലെ വൈകിട്ട് സന്ധ്യക്ക് അങ്ങാടിയില്‍ വെച്ച് കണ്ടു .മുറിക്കയ്യില്‍ പഴയത് പോലെ തന്നെ ഒരു കാലന്കുിട തൂക്കിയിട്ടുണ്ട്.കഷണ്ടി മുന്പ്ത്തേക്കാള്‍ അധികം ആക്രമിച്ചു കീഴടക്കിയിരിക്കുന്നു.കൂടുതല്‍ മൌനിയായത് പോലെ തോന്നിക്കുന്നു അധരങ്ങള്‍.
രണ്ടു പേരെയും സൌകര്യത്തിനു എ എന്നും ബി എന്നും വിളിക്കുന്നത്‌ കൊണ്ട് കുഴപ്പമില്ലല്ലോ.എ അന്നത്തെ ഏറ്റവും വല്യ കെ.ഡി.ആയിരുന്നു.ഏതോ പഴയ സിനിമയിലെ കൊച്ചിന്‍ ഹനീഫയെ അയാള്‍ ഓര്മിോപ്പിച്ചു.ഒറ്റ വിരട്ടിനു തന്നെ അയാള്‍ ഓടിയ വഴിക്ക് പുല്ലു പോലും മുളക്കില്ലെന്നു അന്നെനിക്ക് അറിയില്ലായിരുന്നു.
ഞങ്ങളുടെ രക്ഷകന്‍ എന്റെ അമ്മാവന്റെ മകനായ ഉമ്പായി ആയിരുന്നു.എന്നെ ആരെങ്കിലും ഒന്ന് തോന്ടിയാല്‍ മതി ഉമ്പായി സ്ഥലത്തെത്തും.പിന്നെയുള്ള പുകിലുകള്‍ പറയേണ്ടതില്ലല്ലോ.പല്ലിനു പല്ല് ,കണ്ണിനു കണ്ണ് എന്ന പ്രാകൃത നീതിയില്‍ എന്റെ ബാല്യം ഉമ്പായി സുരക്ഷിതവും സമ്പന്നവുമാക്കി.
ഒരിക്കല്‍ ഞാന്‍ ഉമ്ബായിയോടു പറഞ്ഞു ,നമുക്കാ കൈമുറിയനെ തളചാലോ.....
ഉമ്പായി അത് കേള്ക്കാ ന്‍ കൊതിച്ചിരുന്ന പോലെ പ്രസാദിച്ചു.അരിയും മീനും പച്ചക്കറികളും ഒക്കെ വാങ്ങാന്‍ വൈകിട്ട് അങ്ങാടിയില്‍ പോകുന്ന നേരത്താണ് ഞാനിത് ഉണര്തിച്ചത്.
ഞമ്മള്‍ തിരിച്ചു പോകുമ്പോ ഒന് ഇങ്ങോട്ട് വരും .അപ്പൊ തൊടങ്ങാം .....
ഉമ്പായി ഏറെക്കാലത്തെ അടിപിടി ദാരിദ്ര്യത്തിന്റെ മുഷിപ്പ് മാറാന്‍ പോകുന്ന സന്തോഷത്തില്‍ വേഗം നടന്നു.എനിക്ക് അവന്റെ ഒപ്പമെതാനായി ഓടേണ്ടി വന്നു.
വിചാരിച്ച പോലെ തന്നെ ചെമ്മണ്‍ പാതയുടെ വളവില്‍ വെച്ച് തന്നെ കൈമുറിയനെ കണ്ടു.മുറിക്കയ്യില്‍ കാലന്കുട ചുഴറ്റി മൂളിപ്പാട്ടുമായി തലയുയര്ത്തിണപ്പിടിച്ചു വരുന്നു.
ഓന്റെ നടത്തം കണ്ടാല്‍ തന്നെ തലക്കിട്ടു ഒന്ന് കൊടുക്കാന്‍ തോന്നും ....ഉമ്പായി പല്ല് കടിച്ചു കൊണ്ട് മെല്ലെപ്പറഞ്ഞു.
അടുത്തെത്തിയതും കയ്യിലുള്ള സാധനങ്ങളെല്ലാം ഉമ്പായി നിലത്ത് വെച്ച് എന്നോട് മന്ത്രിച്ചു.നീയൊന്നും ചെയ്യണ്ട ...സാധനങ്ങളെല്ലാം സൂക്ഷിച്ചാല്‍ മതി ...
മനസ്സും ശരീരവും ദുര്ബലലമായിരുന്ന എനിക്ക് അതില്‍ പരം സന്തോഷം വേറെന്തെങ്കിലും ഉണ്ടോ ...ഞാന്‍ അരി,ഉപ്പ്,മുളക്,കാപ്പിപ്പൊടി സാധനങ്ങള്ക്ക് കാവലിരുന്നു.
നല്ല ശബ്ദത്തിലും ശക്തിയിലും തന്നെ അടി തുടങ്ങി .കൈമുറിയനും ഉമ്പായിയുടെ ആക്രമണം പ്രതീക്ഷിച്ചത് പോലെ ....അടിക്കും കുത്തിനും ഇടയില്‍ മറ്റു കലാപരിപാടികളായ ഉന്തും തള്ളും മുറക്ക് നടക്കുന്നുണ്ട് .വളരെ നിഷ്ക്രിയനായി ,വെറും കാഴ്ചക്കാരനായി മാത്രം ഇരിക്കേണ്ടി വന്നതില്‍ എനിക്ക് അധമബോധവും ലജ്ജയും ഒക്കെ തോന്നിത്തുടങ്ങി.
രണ്ടു കെ.ഡി .കളുടെ ദ്വന്ദ്വയുദ്ധം ഒരിക്കലും അവസാനിക്കില്ലേ എന്ന ശങ്ക എന്നെ പിടികൂടാന്‍ തുടങ്ങി .എനിക്കാണെങ്കില്‍ വീട്ടിലെത്തിയിട്ട് വേണം മംഗളം വായിക്കാന്‍.അതിലെ തുടരന്പ്ര ണയനോവലിലെ നായികാനായകന്മാരുടെ വിഘ്നങ്ങള്‍ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട് .ഇത് വല്ലതും ഈ മല്ലന്മാര്ക്ക് അറിയോ ....
ഞാന്‍ കടുംകൈ തന്നെ പ്രവര്ത്തിതച്ചു ...സഞ്ചിയില്‍ നിന്ന് കാപ്പിപ്പൊടിയുടെ പാക്കറ്റ് പുറത്തെടുത്തു.നല്ല ശക്തിയില്‍ കൈമുരിയന്റെ കണ്ണിലേക്ക് എറിഞ്ഞു.എന്റെ കാപ്പിക്കടകനില്‍ കൈമുരിയന്‍ നിലം പതിച്ചു.ഈ തക്കത്തിന് ഉമ്പായി അവന്റെ നെഞ്ചില്‍ കയറിയിരുന്നു രണ്ടു നല്ല ഊക്കന്‍ ഇടി നടുനെന്ചിനു തന്നെ കൊടുത്തു.കൈമുരിയന്റെ ബോധം തന്നെ പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ ...
നമ്മള്‍ വീട്ടിലേക്കു യുദ്ധം ജയിച്ച പാണ്ഡവരെ പോലെ ആര്ത്തിരംബിയോടി.കൈമുരിയനും ഒരു മനുഷ്യനാണെന്നും അവന്‍ മരിച്ചു പോയാല്‍ അവനു വേണ്ടിയും കണ്നീരോഴുക്കാന്‍ ഒരു കുടുംബം കാത്തിരിക്കുന്നുന്ടെന്നും ചിന്തിക്കാനുള്ള വിവേകം അന്ന് ഞങ്ങള്ക്കികല്ലല്ലോ ...
ഒരുപാട് മറ്റനേകം യുദ്ധങ്ങള്‍ ജീവിതക്ഷേത്രത്തില്‍ ജയിക്കാനായി പരക്കം പായുന്നതിനിടയില്‍ കൈമുരിയന്റെ കാര്യം മറന്നു പോയിരുന്നു.ഉമ്ബായിയും എന്നെപ്പോലെ എങ്ങനെയെങ്കിലും ജയിക്കാനായി പരക്കം പായുകയാനല്ലോ.
പഴയ ഓര്മ്മികള്‍ എന്നെങ്കിലും എന്നെ തകിടം മറിക്കുമ്പോള്‍ ഞാനാ പഴയ വരംബതൂടെ വീണ്ടും നടക്കാന്‍ കൊതിക്കും.അങ്ങനെയാണ് പുരാതനമായ ആ അന്ഗാടിയിലെതിയത്.അങ്ങനെയാണ് കൈമുരിയന്‍ എ യെ കണ്ടതും.പഴയ മല്ലയുധതിന്റെ ഓര്മയില്‍ എ എന്നെ തിരിച്ചറിഞ്ഞോ എന്ന് ഞാന്‍ നിരീക്ഷിച്ചു.ഇല്ല ,എന്റെ അകാലനരയും നിറകഷണ്ടിയും എന്നെ മറ്റൊരാള്‍ ആക്കി മാറ്റിയിരിക്കുകയാണല്ലോ....
തിരിച്ചറിഞ്ഞാല്ത‍ന്നെ അയാള്ക്ക്ി‌ എന്നെ നേരിടാനുള്ള കായികബലം ഇന്നുന്ടെന്നു തോന്നുന്നില്ല .ഇനി അതുന്ടെന്കില്ത്ത ന്നെ അയാള്‍ പകയോടെ എന്നോട് പെരുമാരുകയുമില്ല.ബുദ്ധിപരമായി നേരിടുകയെയുള്ളൂ ...അല്ലെങ്കില്‍ ഞാനെന്തൊരു മണ്ടനാണ് .കുട്ടിക്കാലത്തെ ചാപല്യങ്ങള്‍ ഒര്തുവെച്ചു പ്രതികാരം ചെയ്യുന്നവന്‍ തിരുമന്ദന്അടല്ലാതെ വേറെ ആരായിരിക്കും .....
അയാള്ക്ക് ‌ ഞാന്‍ എന്ത് സഹായമാണ് ചെയ്യേണ്ടത് എന്ന് ചോദിക്കാന്‍ എന്റെ മനസ്സുഴരി.അങ്ങനെ ചോദിച്ചാല്‍ അയാളുടെ പ്രതികരണം എന്തായിരിക്കും ...വട്ടുകേസ് എന്ന് തന്നെ വിചാരിക്കും.അയാളെന്നെ തിരിച്ചറിഞ്ഞാല്‍ തന്നെ കുഴപ്പമാണ് .വല്ല ചിതരോഗാശുപത്രിയിലും ഇക്കാലമത്രയും കഴിച്ചു കൂട്ടിയ ശേഷം സുഖം പ്രാപിച്ചോ അല്ലാതെയോ പുറത്തു വന്നതായിരിക്കും ഞാന്‍ എന്ന് അയാള്‍ വിചാരിക്കും.അത് കൊണ്ട് ഒന്നും മിണ്ടാതെ മാറി നടക്കുന്നതാണ് ഭേദമെന്നു ഞാന്‍ തീരുമാനിച്ചു ...
കൈമുരിയന്‍ എ യുമായി ബന്ധപ്പെട്ട മറ്റൊരു സംഗതിയുണ്ട്.മൃഗഡോക്ടറെ അന്വേഷിച്ചു ഷോര്ട്ട്ക ട്ട്‌ പിടിച്ചു ഞാനൊരു ഊടുവഴിയിലൂടെ പായുകയായിരുന്നു .പശുവിനെ ഇണയെടുപ്പിക്കുന്നതിനു പകരം കുത്തി വെപ്പിക്കുന്ന സമ്പ്രദായം തുടങ്ങിയ കാലം.പശുവിന്റെ മലദ്വാരത്തിലൂടെ ഡോക്ടര്‍ കൈകടത്തി സിരിഞ്ഞുപയോഗിച്ചു ഇഞ്ഞെച്റ്റ്‌ ചെയ്യുന്ന രംഗം ഇന്നും എന്റെ മനസ്സില്‍ ഒരു വാണിജ്യ സിനിമയിലെ നാലാം കിട രംഗം പോലെ സുതാര്യതയോടെ കിടക്കുന്നുണ്ട്.
ഊടുവഴി കടന്നു ഒരു പറമ്പിലേക്ക് കയറിയപ്പോള്‍ കണ്ട കാഴ്ച! കൈമുരിയന്‍ എ ഒരു പശുവിന്റെ പിന്നാമ്പുറത്ത് കയറാന്‍ ശ്രമിക്കുന്നു ....എനിക്കാദ്യം സംഗതി പിടി കിട്ടിയില്ല.പിന്നീടാണ് കാര്യത്തിന്റെ കിടപ്പുവശം കിടപ്പ് വശം തന്നെയാണെന്ന് മനസ്സിലായത്‌ ...അത് കൊണ്ടായിരിക്കാം എന്നെ കണ്ടയുടനെ എ ഞെട്ടി പിറകോട്ടു മാറി ഇളിഭ്യ ച്ചിരിയോടെനിന്നത്.ഒന്നുമറിയാത്ത ഭാവത്തില്‍ ഡോക്ടറെ കൂട്ടാനായി ഞാനോടി.
കൈമുരിയന്‍ ബി ഒരിതിഹാസ കഥാപാത്രം തന്നെയാണ്.അയാള്ക്കും വലതുകൈ തന്നെയാണ് ചട്ടുകം പോലെ,കുരുടന്‍ പാമ്പിന്റെ തല പോലെ പരന്നു വിശ്വ വിഖ്യാതമായിതീര്ന്നതത്‌.കോളേജില്‍ പോകാനായി ബസ്‌ കാത്തു നില്ക്കുഖമ്പോള്‍ അയാളുടെ കടയിലേക്ക് എന്റെ ശ്രദ്ധ പാളും.ചട്ടുകക്കൈ കൊണ്ട് അയാള്‍ ചായ വീശിയടിച്ചുആറ്റുന്നത് ഒരു കാഴ്ച തന്നെയാണ്.biology ക്ലാസില്‍ തവളയെ കീരിമുരിക്കുന്നതിനിടയിലും ഞാനയാളുടെ പത്തി പോലുള്ള കയ്യെക്കുരിചായിരിക്കും ചിന്തിക്കുക.വിശുദ്ധമായ അരോഗ ദൃഡമായ രണ്ടു കൈകലുണ്ടായിട്ടും എനിക്കെന്തു അത്ഭുതമാണ് കാഴ്ച വെക്കാന്‍ കഴിയുന്നത്?
കൈമുരിയന്‍ ബിയെക്കുരിചാനല്ലോ ഞാന്‍ പറഞ്ഞു വന്നത്.ചായക്കട തന്നെയാണ് വീടും.സുന്ദരിയും ദൃടഗാത്രയുമായ അയാളുടെ ഭാര്യ എന്റെ ശ്രദ്ധയെ ആകര്ഷിഭച്ചിരുന്നു.ഷീലയും ജയഭാരതിയുമൊക്കെ അവളുടെ മുന്നില്‍ സുല്ലിടുന്ന തരത്തിലുള്ള വശ്യമോഹനകാന്താരസൌന്ദര്യം.ഖജുരാഹോ ,കൊണാര്ക്ക്ര രതിഷില്പങ്ങളിലെ നായികയെ പോലെ ചെതിക്കൂര്പ്പി ച്ച സ്തനനിതംബസൌഭാഗ്യങ്ങള്‍.....
എന്നും അവിടെ നല്ല തിരക്കാണ്.ചായ കുടിക്കുന്നവരുടെ ശ്രദ്ധ മുഴുവന്‍ അവളിലാണ്.അവലോടാണ് എല്ലാവരും കടി ആവശ്യപ്പെടുന്നത്.അയാള്ക്ക് ‌ യാതൊരു അലോസരവും സൃഷ്ടിക്കാതെ ആ മാന്യ മഹതി എല്ലാവരെയും നന്നായി സല്ക്കരിക്കും.അയാള്ക്ക് ‌ ഒന്നിരിക്കാന്‍ പോലും സൗകര്യം കിട്ടാതെ ആളുകള്‍ പെരുകിക്കൊണ്ടിരിക്കും.ചട്ടുകക്കൈ ഉയര്ത്തിള വീശിയടിച്ച ചായക്ക് നല്ല കടുപ്പവുംസ്വാദും ഉണ്ടാകും .ഞാനൊരിക്കല്‍ തറവാട്ടു വളപ്പിലെ കശുവണ്ടി ഉമ്മയരിയാതെ മോഷ്ടിച്ച് കൊണ്ട് പോയി വിറ്റ പൈസ കൊണ്ടറിഞ്ഞ ജ്ഞാനമാണ്.
കൈമുരിയന്‍ ബി മരിച്ചിട്ട് വര്ഷമങ്ങളായി.ആ കടയുടെ സ്ഥാനത് ഇന്ന് പടുകൂറ്റന്‍ എയര്ടെടല്‍ tower വന്നു കഴിഞ്ഞു.ഗ്രാമത്തിന്റെ മുഖചായകലെല്ലാം മാറി .ഗ്രാമീണര്‍ നാഗരികരെക്കാള്‍ സ്വാര്തരും മുന്വിധിയുല്ലാവരും കഠിന ഹൃദയരും വര്ഗീീയരും ഒക്കെയായി മാറി.പഴയ ഓല മേഞ്ഞ കടകളുടെ സ്ഥാനത് കോണ്ക്രീ റ്റ് കെട്ടിടങ്ങള്‍.അതില്‍ വ്യത്യസ്ത പാര്ട്ടിറ ആപ്പീസുകള്‍ ,മൊബൈല്‍ recharge കടകള്‍,cosmetics ……
പിത്താശയ സഞ്ചിയിലെ കല്ലുകള്‍ നീക്കം ചെയ്ത ഒരു ശസ്ത്രക്രിയക്ക് ശേഷമുള്ള നീണ്ട ഉറക്കത്തില്‍ രണ്ടു കൈമുരിയന്മാരും എന്നോട് സംസാരിച്ചു.വഴിയറിയാതെ ഞാനൊരു ദുര്ഗത്തില്‍ പെട്ടുഴലുകയായിരുന്നു.അവര്‍ എനിക്ക് പുറത്തേക്കുള്ള വഴികള്‍ പറഞ്ഞു തന്നു.നിറഞ്ഞ കൃതാര്തതയോടെയും കുറ്റബോധാതോടെയും ഞാനവര്ക്ക് നന്ദി പറയുന്നതിനിടയില്‍ injection തരാനായി നേഴ്സ് മുറിയിലേക്ക് വന്നു എന്നെ തട്ടിയുണര്ത്തി .തെല്ല് നീരസത്തോടെ ഞാനെന്റെ വലതുകൈ അവള്ക്കു നീട്ടി.എന്റെ വലതുകൈയുടെ അറ്റവും ചട്ടുകം പോലെ കറുത്ത് പരന്നു കരുവാളിച്ചിരുന്നു.
അസീസ്‌ നല്ലവീട്ടില്‍
എം.ഇ.എസ്.ഇന്ത്യന്‍ സ്കൂള്‍
ദോഹ,ഖത്തര്‍.