അണമുറിയാത്ത അടുപ്പം
നമ്മള്‍ തമ്മില്.
ആഴം അളന്നു നോക്കാത്ത സ്നേഹം.
പ്രയോജനജന്യമാണോ,
വിപരീതഫലം ചെയ്യുമോ,
വിരക്തി തോന്നുമോ
എന്നൊന്നും നോക്കാത്ത കാരുണ്യം
നമ്മള്‍ തമ്മില്‍ .
അണ മുറിയുമ്പോള്‍
ഇതെല്ലാം
ഒരൊറ്റ നിമിഷത്തിന്റെ
അല്പായുസ്സില്.
എന്റെ ജീവനേ,
പരിരംഭ ണത്തോടെ
നമുക്ക്
പ്രവാഹമാകാം .
നമ്മുടെ മക്കളെയും
കോര്‍ത്ത് തുഴയാം .
വ്യര്ത്ഥസമ്പാ ദ്യങ്ങ ളെല്ലാം
എല്ലാവരുടെതുമാകട്ടെ.
നമുക്ക്
പ്രളയത്തിലും ഒന്നാകാം.
നമ്മള്‍ തമ്മില്.
ആഴം അളന്നു നോക്കാത്ത സ്നേഹം.
പ്രയോജനജന്യമാണോ,
വിപരീതഫലം ചെയ്യുമോ,
വിരക്തി തോന്നുമോ
എന്നൊന്നും നോക്കാത്ത കാരുണ്യം
നമ്മള്‍ തമ്മില്‍ .
അണ മുറിയുമ്പോള്‍
ഇതെല്ലാം
ഒരൊറ്റ നിമിഷത്തിന്റെ
അല്പായുസ്സില്.
എന്റെ ജീവനേ,
പരിരംഭ ണത്തോടെ
നമുക്ക്
പ്രവാഹമാകാം .
നമ്മുടെ മക്കളെയും
കോര്‍ത്ത് തുഴയാം .
വ്യര്ത്ഥസമ്പാ ദ്യങ്ങ ളെല്ലാം
എല്ലാവരുടെതുമാകട്ടെ.
നമുക്ക്
പ്രളയത്തിലും ഒന്നാകാം.
സദയം ക്ഷമിക്കുക
ReplyDeleteപ്രളയം എന്നാല്‍,
സര്‍വ്വ നാശമല്ലോ..?
പറക്കാന്‍ അറിയുമെങ്കില്‍,
വാനിലേക്ക് ചിറകു വിരിക്കൂ..
അല്ലെങ്കില്‍, മരണമെന്ന
എളുപ്പത്തെ സ്വീകരിക്കൂ..
വയ്യെനിക്കിനിയും
നീറിപ്പുകയാന്‍..!
ദുര്‍ബലമാം ഹൃദയ ഭിത്തികള്‍ക്കുള്ളില്‍..!!!
aashayangalude anakkeettu pottiyo?
ReplyDeleteആശയങ്ങളുടെ അണക്കെട്ട് പൊട്ടിയാണല്ലോ കവിത ജനിക്കുന്നത്.....പ്രശാന്തതയില്‍ സംഭരിക്കപ്പെട്ട വികാരങ്ങളുടെ യാദൃചികമായ കര കവിഞ്ഞു ഒഴുകലല്ലേ കവിത....
ReplyDelete