ഓറഞ്ചു ടാക്സിയുടെ ഓര്‍മയില്‍ .........
2000 ഒക്ടോബറില്‍ ദോഹയില്‍ എടുത്തെറിയപ്പെട്ടത് പോലെ ഞാന്‍ വന്നിറങ്ങിയപ്പോള്‍ റോഡ് നിറയെ ഓറഞ്ചു നിറത്തിലുള്ള ടാക്സികള്‍ ആയിരുന്നു.ഏതു തെരുവില്‍ ചെന്നാലും ടാക്സിക്ക് വേണ്ടി കാത്തു നില്‍ക്കേണ്ടി വന്നിരുന്നില്ല.ഇന്ന് നിറങ്ങളെല്ലാം മാറി.നഗരത്തിന്റെ മുഖഛായകളും.വ്യവസായ വികസനത്തിന്റെയും സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും ചിത്രകലയുടെയും സംഗീതത്തിന്റെയും സിനിമയുടെയും നഗരമായി ദോഹ മാറി.രാഷ്ട്രീയ അഭയാര്‍ഥികളുടെയും കലാകാരന്മാരുടെയും സംകേതവും.
ഒരു രാജ്യം വ്യവസായ വാണിജ്യത്തിലും കലയിലും സംസ്കാരത്തിലും ഇത്ര വേഗം വികാസം പ്രാപിക്കുന്നത് ലോകത്തില്‍ അപൂര്‍വ മായിരിക്കും.വിസ്മയകരമായ ഈ വളര്‍ച്ച ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഫെഡറലിസത്തിന്റെയും പാരമ്പര്യമുള്ള നമ്മുടെ ഇന്ത്യക്ക് പാഠമാകേണ്ടതാണ്.ടാക്സിയെക്കുറിച്ച് ഓര്‍ത്തു പോയപ്പോള്‍ എന്റെ മനസ്സിലേക്ക് ടാക്സി എന്ന നോവലും കയറി വന്നു.ഖാലിദ് അല ഖാസിമി എന്നാ അറബ് നോവലിസ്റ്റിന്റെ രചനയാണത്.അറബ വസന്തത്തിന്റെ ഇടി മുഴക്കമായിരുന്നു ആ നോവല്‍.ഇതേ രീതിയില്‍ എഴുതപ്പെട്ട മറ്റു നോവെലുകളുമുണ്ട്.അഹ്മെദ് ഖാലിദ് തൌഫീക്കിന്റെ ഉടോപിയയും അഹ്മെദ് മുറാദിന്റെ വെര്ടിഗോയും ആണ്.
ഓറഞ്ചു ടാക്സിയുടെ കാല്പനികതയില്‍ അഭിരമിക്കുമ്പോഴും നാം ഈ രാജ്യത്തിന്റെ ബൃഹത്തായ സൌകര്യങ്ങളില്‍ തൃപ്തരാണ്.സ്വദേശികളും വിദേശികളും ഒരു പോലെ രമ്യതയിലും സൌഹാര്ധതിലും കഴിയുന്നുണ്ടിവിടെ.കരവ ബസ് ഏതു സാധാരണക്കാരന്റെയും കാത്തിരിപ്പിന്റെ വലിയോരാശയമാണ്.
അറബ വസന്തത്തിന്റെ മുല്ലപ്പൂക്കള്‍ തുനീഷ്യയിലും ഈജിപ്റ്റിലും സിറിയയിലും ബെഹ്രൈനിലും സുഗന്ധം പരത്തിയപ്പോള്‍ അതിന്റെ മാരുതന്‍ ആയി അല്ജസ്‌ീര ഇന്റെനാഷണല്‍.വാര്താമാധ്യമം കൃത്യമായ ഫോര്‍ത്ത് എസ്റ്റേറ്റ് ആണെന്ന് നാം അല്ജസീരയിലൂടെ അറിയുന്നു.സത്യത്തെ താമസ്ക്കരിക്കുക അത്ര എളുപ്പമല്ലെന്നും ഈ ചാനല തെളിയിക്കുന്നു.മുല്ലപ്പെരിയാര്‍ സമരം വെറും നാടകം മാത്രമായി ശോഷിക്കുമ്പോള്‍ അറബ ജനതയുടെ ക്രിയാത്മകം ആയ തെരുവ് പോരാട്ടങ്ങള്‍ നമുക്ക് പാഠം ആകേണ്ടതുണ്ട്.നമ്മുടെ സാഹിത്യവും സിനെമയുമെല്ലാം ഇന്നും നായക കേന്ദ്രീകൃതവും മസില്‍ ഷോയും മാത്രമായി അധപ്പതിക്കുമ്പോള്‍ അറബ കവികളെയും എഴുത്തുകാരെയും ഓര്‍ത്തു പോകയാണ്.
ഇക്ബാല്‍ തമീമി,നിസാര്‍ ഖബ്ബാനി,അഹ്മെദ് യെമാനി,തമീം അല്ബെര്‍ഗൂസി,മൌരീദ് അല്ബെര്‍ഗൂസി,ഗസാന്‍ കനാഫാനി,അബുല്‍ഖാസിം അശാബി,നാഹിദ ഇസ്സത്,ലൈലാ നയ്ഹൂം,ഫാതിനാ അല്‍ഗര എന്നിവര്‍ മനസ്സിലേക്ക് ഓടിയെത്തുന്നു .നമ്മുടെ സച്ചിദാനന്ദന്‍,ചുള്ളിക്കാട്,കുരീപ്പുഴ ശ്രീകുമാര്‍എന്നിവരെ അവര്‍ കുറച്ചെങ്കിലും ഓര്‍മിപ്പിക്കുന്നുണ്ട്.ദോഹയുടെ സാംസ്കാരിക ജീവിതത്തിലും അറബ കവികള്‍ക്കും ഗായകര്‍ക്കും വളരെ പ്രാധാന്യവുമുണ്ട്.കലയെ,സംഗീതത്തെ,നാടകത്തെ,സിനിമയെ ഇങ്ങനെ തോളിലേറ്റുന്ന ജനത അപൂര്‍വമായിരിക്കും.
ഇസ്ലാമിക് മ്യൂസിയത്തില്‍ ചെന്നാലറിയാം ഇതര സംസ്കാരങ്ങളെയും ജീവിത രീതിയും ഖത്തര്‍ എത്രയധികം ബഹുമാനിക്കുന്നുണ്ടെന്ന്.ഇന്ത്യ,ഇറാന്‍,ഇരാക് തുടങ്ങിയ രാജ്യങ്ങളിലെ സംസ്കാരവും തൊഴിലും ഗണിതവും കലയും പരവതാനി നിര്‍മാണവും അവിടെ കാഴ്ചക്കാരെ വിസ്മയിപ്പിച്ചു കൊണ്ട് ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്.
നിനക്കെന്റെ ഉള്ളംകയ്യുടെ മറ നീക്കാമോ?
ഒരു ചുംബനം കൊണ്ടല്ലാതെ
ബോംബു കൊണ്ടല്ലാതെ ............ഫാതിനാ അല്ഗരയുടെ ഈ വാക്കുകള്‍ ദോഹയ്ക്ക് ബാധകം അല്ല.സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും അന്തരീക്ഷത്തില്‍ വീണ്ടും ഒരു സ്വാതന്ത്ര്യ ദിനം കൂടി വന്നെത്തുന്നു.കഴിഞ്ഞ വര്ഷത്തെ സ്വാതന്ത്ര്യ ദിന സായാഹ്നം.ട്രാഫിക് തിരക്കുകളില്‍ എന്റെ വാഹനവും കുരുങ്ങി ശ്വാസം മുട്ടുന്നു.ആഘോഷതിമിര്‍പ്പിനിടയില്‍ ഒരാള്‍ വന്നു വിന്‍ഡ് സ്ക്രീന്‍ താഴ്ത്താന്‍ ആവശ്യപ്പെടുന്നു.ഞാന്‍ കരുതി.അയാള്‍ എനിക്കൊരു സമ്മാനം തരാനായിരിക്കും.ഉത്സാഹത്തോടെ സ്ക്രീന്‍ താഴ്തിയപ്പോള്‍ അയാള്‍ എന്തോ ഒരു ദ്രാവകം എന്റെ ചെവിയിലേക്ക് സ്പ്രേ ചെയ്തു.എനിക്ക് ദേഷ്യം അല്ല തോന്നിയത്.അയാളുടെ എല്ലാം മറന്നുള്ള ആഘോഷബോധതോടുള്ള താദാത്മ്യം.
ദോഹ ഈ വര്‍ഷവും അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്.പുതിയ വസന്തത്തെ താലോലിക്കാന്‍.if oneday people desire to live/then fate will answer their call-എന്ന് തുനീഷ്യന്‍ കവിയായ അബുല്‍ഖാസിം അശാബി എഴുതുമ്പോള്‍ മുല്ലപ്പൂക്കളുടെ പരിമളം നാം വീണ്ടും അറിയുന്നു.ദോഹയെ സംബന്ധിച്ചിടത്തോളം ജനതയ്ക്ക് ഈ കവിതയെ മറ്റൊരു തരത്തില്‍ വായിക്കാന്‍ കഴിയും.അത് അവരുടെ ഇചാശക്തിയുടെ വിളംബരം തന്നെയാണ്.ഖത്തര്‍ എന്ന മഹത്തായ രാജ്യത്തിന്റെ ബൌദ്ധികവും സാംസ്കാരികവും വ്യാവസായികവും സാമൂഹികവും ആയ വളര്‍ച്ചയും ദീര്‍ഘദര്‍ശനവും തന്നെയാണത്.