സദാചാരപോലീസല്ല.
അരാജകവാദിയല്ല.
പ്രണയിച്ചിട്ടില്ല
പ്രണയിക്കപ്പെട്ടിട്ടില്ല.
കടം
വാങ്ങിയിട്ടില്ല
കൊടുത്തിട്ടില്ല.
(വല്ലതും വേണ്ടേ?)
ബേങ്ക്ബാലന്‍സില്ല
അക്കൗണ്ട്
പോലുമില്ല.
ഒരക്ഷരം
പോലുമെഴുതാറില്ല.
വായിക്കാറില്ല.
യാത്രയില്ല.
സിനിമ
കാണാറില്ല
അഭിനയിക്കാറില്ല
അഭിനയിക്കാനറിയില്ല.
പിന്നെന്തിനാണെന്നെ
ഹാക്ക് ചെയ്തത്?