Search This Blog

Apr 24, 2011

രാജി

രാജിയാവലോ രാജി വെക്കലോ
ഏതാണ് രാജി ?


രാജിക്കത്ത് കീശയിലിട്ടു
അയാളെന്നും
ഓഫീസിലെത്തി .

തടിച്ച ഫയലുകളില്‍
മുഖം പൂഴ്ത്തി
അയാള്‍ നഷ്ടപ്പെട്ടു .

എതിരെയിരിക്കുന്നവളുടെ
അര്‍ദ്ധവൃത്താ കാര പുരികക്കൊടികളില്‍
പുച്ഛം ഉറഞ്ഞു നിന്നിരുന്നു .

കത്തും എണ്ണക്കിണറാം കണ്ണുകളില്‍
പൊങ്ങച്ചത്തിന്‍ തീയും പുകയും
കെട്ടടങ്ങിയിരുന്നില്ല.

ബോസിന്നനാവശ്യ വിളിപ്പിക്കലുകള്‍
അറ്റെന്‍ഡറിന്‍ മീശ പിരിച്ച നോട്ടം
തൂപ്പുകാരിയുടെ അനിര്‍വചനീയമാം ചിരി .

നാട്ടിലെ ചൂടും കടങ്ങളും
പെരുകി വരികയല്ലേ

രാജിയാവുന്നതാണ് നല്ലത് .

Apr 17, 2011

വര്‍ഗീയതയുടെ നിഴല്‍ നാടകങ്ങള്‍


യഥാര്‍ത്ഥത്തില്‍ വര്‍ഗീയതക്ക് അരാഷ്ട്രീയതയാണ്‌ ഉള്ളത് .കക്ഷിരാഷ്ട്രീയക്കാര്‍ ,മതപുരോഹിതന്മാര്‍ ,ചില സംഘടനകള്‍ എന്നിവര്‍ വര്‍ഗീയതയെ ഉപയോഗിക്കുകയാണ് .അങ്ങനെയാണ് പിഞ്ചു തലമുറയില്‍ വര്‍ഗീയത ഒരു വിഷമായി പടരുന്നത്‌ .ഇതിനെ സാമൂഹിക ശരീരത്തിലേക്ക് പടര്താനാണ്‌ ചില എജെന്‍സികള്‍ ബോധപൂര്‍വം ശ്രമിച്ചു കൊണ്ടിരിക്കുന്നത് .പുതിയ തലമുറയെ രാഷ്ട്രീയ വല്ക്കരിക്കുന്നതിലൂടെ മാത്രമേ ഈ കാളകൂടം പടരുന്നത്‌ തടയാന്‍ കഴിയൂ .



നമ്മുടെ സാമൂഹിക ശരീരം മതത്തിന്റെയോ ജാതിയുടെയോ പേരില്‍ ഇങ്ങനെ പിളര്ന്നില്ലാതാകുന്നതില്‍ പലര്‍ക്കും യാതൊരു ആശങ്കയും കാനാത്തതിലാണ് നാം അത്ഭുതപ്പെടെണ്ടത്‌. വ്യക്തി ജീവിതം ,കുടുംബജീവിതം ,സാമൂഹികജീവിതം എന്നിവ സുഗമമായി മുന്നോട്ടു നീങ്ങണമെങ്കില്‍ വര്‍ഗീയവിഷചെടിയെ വേരോടെ പിഴുതു മാറ്റേണ്ടതുണ്ട്.അതിനു എല്‍ .കെ.ജി.യിലെ ഒന്നാം പാഠം മുതല്‍ തന്നെ ഭഗീരതയത്നം നടത്തേണ്ടതുണ്ട് .









വര്‍ഗീയതയുടെ രാഷ്ട്രീയം

അന്ന് എങ്ങനെയെങ്കിലും ഉത്സവക്കാലം ആയിക്കിട്ടാന്‍ കാത്തിരിക്കുമായിരുന്നു .ഉത്സവപ്പറമ്പിലെ കളിപ്പാട്ടങ്ങളിലും ബലൂണുകളിലും കൊതിയോടെ നോക്കി നില്‍ക്കും .ചുറ്റിത്തിരിഞ്ഞു തെയ്യത്തിന്റെ മുഖമെഴുത്തുപുരയുടെ അടുത്തുപോയി നില്‍ക്കും .വളരെ ധ്യാനാത്മകമായി തെയ്യം കിടക്കുന്നുണ്ടാകും .'makeupman നിശബ്ദനായി അടുത്തിരുന്നു ഈര്‍ക്കില്‍ കൊണ്ട് പ്രകൃതിദത്തമായ ചായങ്ങളുപയോഗിച്ചു വരക്കുന്നുണ്ടാകും . 


പുലര്‍ച്ചയ്ക്ക് പോലും പൊട്ടന്‍ തെയ്യതെയും തീച്ചാമുണ്ടിയെയും കാണാന്‍ ബാലനായ ഞാന്‍ ഒറ്റയ്ക്ക് കാവിലേക്കു പോയിട്ടുണ്ട് .ആ നല്ലകാലം ഇന്നെവിടെ ?ഇന്ന് പ്ലാസ്റ്റിക്‌ വാഴയിലയില്‍ ഹൈപെര്‍മാര്കെട്ടിലെ readymade ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ചുള്ള വിഷുസദ്യയും ഓണസദ്യയും .....


എന്റെ അയല്പക്കത്തേക്ക് അതിരാവിലെ തന്നെ തെയ്യത്തിന്റെ ഒരു വരവുണ്ട് .കുഷവരുടെ കാവായിരുന്നു അത് .എന്റെ വീട്ടില്‍ നിന്ന് ഒന്ന് നീട്ടിവിളിച്ചാല്‍ കേള്‍ക്കാവുന്ന അത്രദൂരമേ കോമതെക്കുള്ളൂ.രാവിലത്തെ കിരീടധാരിയായ പ്രജാപതിതെയ്യം ആളുകളെ അരിയുംമലരും നല്‍കി തലയിലുഴിഞ്ഞു അനുഗ്രഹിക്കുന്നതു കാണുമ്പോള്‍ കൊമതെക്കു പോകാന്‍ തോന്നും .അങ്ങനെ എത്രയോ തവണ പോയി ഒരു കാഴ്ച്ചക്കാരനായിട്ടുണ്ട്.


രാത്രി വരുന്ന തെയ്യം വളരെ ആസുരനും സുരനുമായിരുന്നു .സുരപാനം ചെയ്തു പൂവന്കൊഴിയെ കഴുത്ത്‌ ഞെരിച്ച്‌ ചോരകുടിക്കുന്ന ഭീകരന്‍!ഇരുട്ടിന്റെ മറവില്‍ പറമ്പിന്റെ അതിരില്‍ നിന്ന് എല്ലാ വര്‍ഷവും മുടങ്ങാതെ ഞങ്ങള്‍ കുട്ടികള്‍ അത് ഒരു horror സിനിമ പോലെ അത് കാണും .


അയല്‍ഗ്രാമങ്ങളില്‍ നിന്ന് പോലും ആളുകള്‍ കാല്‍നടയായും ജീപ്പിലുമോക്കെയായി എന്റെ ഗ്രാമത്തിലേക്ക് വരും .വേട്ടക്കൊരുമകന്‍ കാവ് എന്റേതുംകൂടി ആണെന്ന് ഞാന്‍ കരുതി .അടുത്തുള്ള ചാമ്പാട് കൂറുംബ ഭഗവതി ക്ഷേത്രത്തോട് എനിക്കെന്തോ അകല്‍ച്ച പോലെ ആയിരുന്നു .കുറച്ചുദൂരം നടന്നു വേണം അവിടെയെത്താന്‍ .അതുകൊണ്ടായിരിക്കാം .അല്ലെങ്കില്‍ അവിടത്തെ ആചാരങ്ങള്‍ക്ക് കുറച്ചു വരെന്യസ്വഭാവം ഉള്ളതുകൊണ്ട് കൂടിയായിരിക്കാം .അന്നേ എന്റെ മനസ്സ് ദ്രാവിഡ പക്ഷത്ത്‌ തന്നെയായിരുന്നു .ഇവിടത്തെ ഉത്സവത്തില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ്  ഒരു പ്രസിദ്ധ സിനിമാതാരം [പേര് മറന്നുപോയി] ട്രെയിനില്‍ വെച്ച് മരണമടഞ്ഞത് .



കുട്ടിക്കാലത്ത് ഒരുപാട് മഖാം ഉരൂസുകള്‍ക്ക് പോയ ഓര്‍മയും അയവിരക്കാതിരിക്കാനാവില്ല.ഇതാരമതവിശ്വാസികളെയും അവിടെയെല്ലാം കാണാന്‍ കഴിഞ്ഞിട്ടുമുണ്ട് .മതസൌഹാര്ധതിന്റെ ചിഹ്നങ്ങളും അരങ്ങും അനിയറയുമായി ആണ് എനിക്കിതനുഭവപ്പെട്ടിരുന്നത്.എന്നാല്‍ ഇന്ന് ഇതെല്ലാം വെവ്വേറെ മതസ്വത്വങ്ങളായി ശക്തി തെളിയിക്കുന്ന ഹിമ്സാത്മകശക്തികലായി രൂപാന്തരം പ്രാപിചിട്ടില്ലേ ?


വളരെ സാഹസപ്പെട്ടാണ് അന്ന് ഉരൂസുകള്‍ക്കും മത പ്രസംഗ പരമ്പരകള്‍ക്കും പോയിരുന്നത് .അര്‍ദ്ധരാത്രിയോടടുത്ത സമയതൊക്കെയാണ് തിരിച്ചുവരിക .കടത്തുകാരന്‍ പലപ്പോഴും ഉറങ്ങിയിട്ടുണ്ടാകും .എന്നാലും വിളിച്ചാല്‍ അങ്ങോര്‍ യാതൊരു വൈമനസ്യവും കൂടാതെ കണ്ണുതിരുമ്മി വന്നു ഞങ്ങളെ അഞ്ചരക്കണ്ടിപ്പുഴ കടത്തും .ഇന്നാണെങ്കിലോ.....ഇത്രയും സാഹസം സഹിച്ചു ആരും ഒരു പ്രസംഗത്തിന് പോവുക പോലുമില്ല .....



ഉത്സവത്തിന്‌ പോകുന്നവരുടെ കയ്യിലെ കേട്ട് പോയ ചൂട്ടു കത്തിച്ചുകൊടുക്കല്‍ കുട്ടിക്കാലത്തെ എന്റെ ഇഷ്ടവിനോദം ആയിരുന്നു .ചിലര്‍ നന്നായി മദ്യപിചിട്ടുണ്ടാകും .എന്റെ വീട്ടിന്റെ ഇടതു വശത്ത് വെള്ളം ഒഴുകാത്ത ഒരു കനാല്‍ ഇന്നുമുണ്ട് .അതില്‍ എത്രയെത്ര കുടിയന്മാര്‍ കാല്‍ തെറ്റി വീണിട്ടുന്ടെന്നോ.വീണവര്‍ ആരുമറിയാതെ വലിയ പരിക്കൊന്നും പറ്റാതെ എഴുന്നേറ്റു പോയിക്കൊള്ളും .അതിലൂടെ വെള്ളം തുറന്നു വിടാതതിന്റെ ഗുട്ടന്‍സ് ഇന്നാനെനിക്ക്‌ പിടി കിട്ടുന്നത് .


അത്ര സൌഭാഗ്യസുന്ദരമായി ജീവിച്ചിരുന്ന ഒരു കാലം ഇനി തിരിച്ചു വരുമോ .പലതും നമുക്ക് തിരിച്ചു പിടിക്കാന്‍ കഴിഞ്ഞെന്നു വരാം .അതിനു നാം ആദ്യം ചെയ്യേണ്ടത് നമ്മുടെ കുട്ടികളെ മതേതരമൂല്യങ്ങളിലൂടെ വളര്‍ത്തുക എന്നതാണ് .ഒരു കുട്ടിയെ കരാട്ടെയും യോഗയും പെയിന്റിംഗ് ,സംഗീതം ,നീന്തല്‍ തുടങ്ങി എല്ലാം നല്‍കുകയും അവനു നന്നായി ഉറങ്ങാന്‍ പറ്റാതെ വരികയും ചെയ്യുമ്പോള്‍ വിപരീതാഫലമാനുണ്ടാവുക.ഒരാള്‍ക്ക്‌ എടുക്കാന്‍ പറ്റുന്ന ഭാരത്തിനു ഒരു പരിധിയും പരിമിതിയുമുണ്ടല്ലോ .


നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ നല്ല സംസ്കാരവും ബഹുമുഖമായ വ്യക്തിസവിശേഷതകളും ഉണ്ടാകാന്‍ ആഗ്രഹിക്കാത്ത ഒരു രക്ഷിതാവും ഉണ്ടാകാതിരിക്കില്ല .പക്ഷേ നല്‍കുന്നതിന്റെ ചിലരീതിഷസ്ത്രങ്ങലിലാണ് പലര്‍ക്കും പാളിച്ച പറ്റുന്നത് .അത് കൊണ്ടാണ് മതേതരമായ ഒരു സമൂഹത്തിനു പകരം അതിയായ വര്‍ഗീയ വ്യക്തിത്വമുള്ള ഒരു തലമുറ  വളര്‍ന്നു വരാന്‍ കാരണം .



അന്യമാതങ്ങളെ വായിക്കുകയോ മനസ്സിലാക്കുകയോ ചെയ്യാതെയും വര്‍ഗീയവിഷം സമൂഹത്തില്‍ പടരാം .വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് എന്ന് ശ്രീനാരായണ ഗുരു സര്‍വമത സമ്മേളനത്തിന്റെ ലക്ഷ്യമായി വിളംബരം നടത്തിയത് ഓര്‍ക്കുക .അത് കൊണ്ട് ലഭ്യമായ എല്ലാ സാദ്യതകളും നാം പ്രയോജനപ്പെടുതെണ്ടാതുണ്ട് .ഇന്ന് ഇതു മതത്തെക്കുറിച്ചും കീപാഡില്‍ ഒന്ന് വിരലമര്തിയാല്‍ മാത്രം മതിയല്ലോ .



ഇതര മതത്തിന്റെ ശക്തിയും സൗന്ദര്യവും അറിഞ്ഞു കൊണ്ടുതന്നെ അതിയായി വിയോജിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതും കാടത്തമാണ് .കണ്ണടച്ച് എത്ര കാലമാണ് നമുക്ക് ഇരുട്ട് സൃഷ്ടിക്കാനും ആ ഇരുട്ടില്‍ അപരനെ അകപ്പെടുതാനും കഴിയുക .ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് ഗുരു പ്രഘോഷിച്ചതിനു പിന്നിലെ രാഷ്ട്രീയത്തെ നാം കാണേണ്ടതുണ്ട് .ഓരോ  മതവിശ്വാസിക്കും അവന്‍ വിശ്വസിക്കുന്ന വേദഗ്രന്തം പ്രമാനമായിതന്നെ ഇരിക്കണം എന്നും ഗുരു പറയുന്നുണ്ടല്ലോ .അപ്പോള്‍ എന്റെ മതത്തില്‍ വിശ്വസിക്കുന്നതോടൊപ്പം ഇതരമതങ്ങളെ ബഹുമാനിക്കേണ്ടാതിന്റെ ധാര്മികതയിലെക്കാന് ഗുരുദര്‍ശനം വെളിച്ചം വീശുന്നത് .



വര്‍ഗീയകലാപങ്ങള്‍ വോറെബന്കിനു വേണ്ടി സൃഷ്ടിക്കുന്നതാനെന്നു ബി ,ജെ .പി .അധികാരത്തില്‍ വന്നപ്പോള്‍ നാം കണ്ടു കഴിഞ്ഞതാണ് .ഹിന്ടുരാഷ്ട്രവാദം അവര്‍ക്ക് അധികാരത്തില്‍ ഇരിക്കാനുള്ള ഒരു അടവുനയം മാത്രമാണ് .ഗുജറാത്തിലെ വന്മ്ശീയുന്മൂലനം കൊണ്ട് അവര്‍ക്ക് വലിയ ലാഭം ഉണ്ടായതായി തോന്നുന്നില്ല .




Apr 14, 2011

vargeeyathayude raashtreeyam

വര്‍ഗീയത മനുഷ്യന്റെ ഊണിലും ഉറക്കിലും സ്വപ്നത്തിലും സൌഹൃദത്തിലും ഔദ്യോഗികജീവിതതിലും കൊടുമ്പിരിക്കൊള്ളുന്ന കാലത്താണ് നമുക്ക് ജീവിക്കേണ്ടി വരുന്നത് .നാട്ടറിവുകളും വാമൊഴിതഴക്കങ്ങളും തെയ്യവും തിറയും തറിയുമെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു .പള്ളിപ്പെരുന്നാളും ക്ഷേത്രോത്സവങ്ങളും മഖാം ഉറൂസുമെല്ലാം മതസൌഹാര്‍ദത്തിന്റെ ചിഹ്നങ്ങളായിരുന്നു.ഇന്ന് ഇതെല്ലാം reserved മാമാങ്കങ്ങളും വര്‍ഗീയ വ്യക്തിത്വം പ്രകടിപ്പിക്കാനുള്ള അവസരങ്ങളുമായി മനുഷ്യര്‍ മാറ്റിയിരിക്കുന്നു.


കുട്ടിക്കാലത്ത് എല്ലാ വര്‍ഷവും വീട്ടിനടുത്തുള്ള വയലിന്റെ മധ്യത്തിലെ കാവിലെ ഉത്സവത്തിനു പോയത്  ഓര്‍ത്തുപോകുന്നു .അന്നും താന്‍ അന്യന്‍ ആണെന്ന ബോധം ഉണ്ടായിരുന്നെങ്കിലും അവഗണിക്കപ്പെട്ടിരുന്നില്ല.ഇന്ന് കാവിന്റെ വഴിയിലൂടെ നടക്കുമ്പോള്‍ എവിടെ നിന്നെല്ലാമോ വന്നു വീഴുന്ന അപരിചിതമായ നോട്ടങ്ങള്‍ എന്നെ അസ്വാസ്ത്യപ്പെടുത്തുന്നു. 

 .

Apr 10, 2011

dear shahid

ഷാഹിദ് അലീ ,

നീ ഇത് ചെയ്യേണ്ടായിരുന്നു .ആരുടെ മുന്നിലും തലയുയര്ത്തിപ്പിടിച്ചു നടന്നിരുന്ന നീ എന്തിനിത് ചെയ്തു ?
ഏഴാം തരം വരെ നീ നല്ലൊരു കുട്ടിയായിരുന്നു .നിനക്കെന്താണ് പിന്നീട് സംഭവിച്ചത് ?ഞാനൊരിക്കല്‍ നിന്നോടിതു ചോദിച്ചിരുന്നു .അന്ന് നീ നമ്മുടെ പത്താം തരത്തിലെ ഏറ്റവും പിന്ബെഞ്ചില്‍ ഇരുന്നിരുന്ന ഏറ്റവും ബുദ്ധിയും ചുണയും തന്റെടവുമുള്ള പയ്യന്‍!
നിന്നോടെനിക്ക് ചെറിയോരസൂയ !നിന്റെ ധൈര്യം ,സാമര്‍ത്ഥ്യം ,ആണത്തം .......
നീ പക്ഷെ ഹെമിങ്ങ്വെയെ പോലെ ,വിര്‍ജീനിയ വൂള്‍ഫിനെ പോലെ ,രാജലക്ഷ്മിയെ പോലെ നമ്മുടെ അവധാനതയെ മടുത്തിട്ടാണോ വേഗത്തില്‍ നിഷ്ക്രമിച്ചു കളഞ്ഞത് ?

നീ അന്ന് വെറുതെ ചിരിക്കുക മാത്രം ചെയ്തു .ഞാന്‍ അന്ന് നിന്റെ മുന്നില്‍ ഒരു തോറ്റ കുട്ടിയായി .സ്കൂളിന്റെ ഘടനയെയും പാരമ്പര്യരീതികളെയും നീയെതിര്‍ത്തു .എനിക്ക് നിന്നോട് ഒന്നും പറയാനുണ്ടായിരുന്നില്ല .

നീയിത്ര പെട്ടെന്ന് നമ്മെ ബഹിഷ്കരിക്കുമെന്ന് കരുതിയിരുന്നില്ല .ഒരു പരീക്ഷയുടെ പരാജയത്തിന്റെയോ എഴുതാന്‍ കഴിയാത്തതിന്റെയോ പേരില്‍ നീയിങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല .

വളരെ ചെറുപ്പത്തില്‍ തന്നെ നീ ജീവിതം ജീവിച്ചു തീര്തിരിക്കാം ,നമ്മെക്കാള്‍ വേഗത്തില്‍.....
ജീവിതത്തിന്റെ എല്ലാ ലഹരിയും കടന്നു നീ മറ്റൊരു ലഹരി പരീക്ഷിച്ചതാവുമോ ...... 

ഉയരത്തില്‍ നിന്ന് ചാടുന്നതിനു മുന്‍പ് നീ നിന്റെ സുഹൃത്തിനെ വിളിച്ചിരുന്നുവെന്നു പറയപ്പെടുന്നു .കൈത്തണ്ടയിലെ ഞരമ്പ്‌ മുറിച്ചാണ് നീ താഴേക്ക്‌ പറന്നത്.നീ എന്താണ് അവസാനമായി അവനോടു പറഞ്ഞത് ?

ഞാന്‍ എല്ലാ പരീക്ഷകളില്‍ നിന്നും പരീക്ഷണങ്ങളില്‍ നിന്നും സ്വതന്ത്രമാവുകയാനെന്നോ...നീ വലിച്ചു തീര്‍ത്ത സിഗരറ്റ് കുറ്റികള്‍ നിന്റെ ദൈന്യതയെ കുറിച്ച് വല്ലതും പറയുമോ ?ടെറസ് നിറയെ അതായിരുന്നുവെന്നു നിന്റെ ആത്മമിത്രങ്ങള്‍ പറയുന്നു .

നിനക്കെന്നെ സുഹൃത്തായി കണ്ടുകൂടായിരുന്നോ .എങ്കില്‍ നിന്നെക്കുറിച്ചു എനിക്ക് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുമായിരുന്നു .

മതപരവ്യക്തിത്വമാണ് നീയെന്നാണ് ഞാന്‍ കരുതിയത്‌ .ശാഹിദെ,നീയാരാണ്‌ യഥാര്‍ത്ഥത്തില്‍ ....രക്തസാക്ഷിയോ വിപ്ലവകാരിയോ ....?