വര്‍ഗീയത മനുഷ്യന്റെ ഊണിലും ഉറക്കിലും സ്വപ്നത്തിലും സൌഹൃദത്തിലും ഔദ്യോഗികജീവിതതിലും കൊടുമ്പിരിക്കൊള്ളുന്ന കാലത്താണ് നമുക്ക് ജീവിക്കേണ്ടി വരുന്നത് .നാട്ടറിവുകളും വാമൊഴിതഴക്കങ്ങളും തെയ്യവും തിറയും തറിയുമെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു .പള്ളിപ്പെരുന്നാളും ക്ഷേത്രോത്സവങ്ങളും മഖാം ഉറൂസുമെല്ലാം മതസൌഹാര്‍ദത്തിന്റെ ചിഹ്നങ്ങളായിരുന്നു.ഇന്ന് ഇതെല്ലാം reserved മാമാങ്കങ്ങളും വര്‍ഗീയ വ്യക്തിത്വം പ്രകടിപ്പിക്കാനുള്ള അവസരങ്ങളുമായി മനുഷ്യര്‍ മാറ്റിയിരിക്കുന്നു.
കുട്ടിക്കാലത്ത് എല്ലാ വര്‍ഷവും വീട്ടിനടുത്തുള്ള വയലിന്റെ മധ്യത്തിലെ കാവിലെ ഉത്സവത്തിനു പോയത് ഓര്‍ത്തുപോകുന്നു .അന്നും താന്‍ അന്യന്‍ ആണെന്ന ബോധം ഉണ്ടായിരുന്നെങ്കിലും അവഗണിക്കപ്പെട്ടിരുന്നില്ല.ഇന്ന് കാവിന്റെ വഴിയിലൂടെ നടക്കുമ്പോള്‍ എവിടെ നിന്നെല്ലാമോ വന്നു വീഴുന്ന അപരിചിതമായ നോട്ടങ്ങള്‍ എന്നെ അസ്വാസ്ത്യപ്പെടുത്തുന്നു.
.
Your observation is correct.. Hope to hear more from you...
ReplyDelete