രാജിയാവലോ രാജി വെക്കലോ
ഏതാണ് രാജി ?
രാജിക്കത്ത് കീശയിലിട്ടു
അയാളെന്നും
ഓഫീസിലെത്തി .
തടിച്ച ഫയലുകളില്‍
മുഖം പൂഴ്ത്തി
അയാള്‍ നഷ്ടപ്പെട്ടു .
എതിരെയിരിക്കുന്നവളുടെ
അര്‍ദ്ധവൃത്താ കാര പുരികക്കൊടികളില്‍
പുച്ഛം ഉറഞ്ഞു നിന്നിരുന്നു .
കത്തും എണ്ണക്കിണറാം കണ്ണുകളില്‍
പൊങ്ങച്ചത്തിന്‍ തീയും പുകയും
കെട്ടടങ്ങിയിരുന്നില്ല.
ബോസിന്നനാവശ്യ വിളിപ്പിക്കലുകള്‍
അറ്റെന്‍ഡറിന്‍ മീശ പിരിച്ച നോട്ടം
തൂപ്പുകാരിയുടെ അനിര്‍വചനീയമാം ചിരി .
നാട്ടിലെ ചൂടും കടങ്ങളും
പെരുകി വരികയല്ലേ
രാജിയാവുന്നതാണ് നല്ലത് .
രാജിയാവാതെ നിവൃത്തിയില്ലല്ലോ ... ഇത്തരം രാജിയാവലുകളും സമരസപ്പെടലുകളും കൊണ്ടല്ലേ മാഷേ അതിജീവനം സാധ്യമാകുന്നത് ...
ReplyDeletemashe,
ReplyDeletenjanum rajivekkukayanu......