Search This Blog

Sep 24, 2011

ഉറകള്‍



പാമ്പ് ഉറയൂരുകയല്ല
ഉറ പാമ്പില്‍ നിന്നൂരുകയാണ് .
 കൈയുറയും കാലുറയും
ഗര്‍ഭനിരോധനയു
യും
നാമിടുകയുമഴിക്കുകയും
അലക്കുകയും
പഴകിയാലുമാവശ്യം കഴിഞ്ഞാലും
വലിച്ചെറിയുകയും ചെയ്യുന്നു .

പാമ്പ് പരിസ്ഥിതി നാശമുണ്ടാക്കുന്നില്ല
റബ്ബറും പ്ലാസ്റ്റിക്കും
കൂനയിലേക്കാണെങ്കിലും
വലിച്ചെറിഞ്ഞു
നാം മണ്ണിന്‍റെയന്തകരാകുന്നു .

ഉറകള്‍ നമ്മെ വിഴുങ്ങുന്ന
കാലം വരുന്നത് വരെ
ജൈവവിസ്മയങ്ങളെക്കുറിച്ച്
നമുക്ക് വാചാടോപം നടത്താം.

9 comments:

  1. ദൈവമേ..
    നിന്റെ, നാടിതോ ഈ ചുടലപറമ്പ്
    നിണച്ചാലോഴുകുന്ന,
    പച്ചമാംസത്തിന്‍ ഗന്ധമുയരുന്ന
    തോരാത്ത കണ്ണീരുമായിവിടെയമ്മമാര്‍
    നൊന്തുപെറ്റരുമക്കിടാങ്ങള്‍തന്‍
    ചുടുരക്തം കവിളില്‍ നിന്നൊപ്പുന്നു
    ബലിമ്രഗം പോല്‍ നിന്‍ നാരിമാര്‍
    നെഞ്ചത്തടിച്ച് നെടുവീര്‍പ്പിടുന്നു
    ഇതോ നിന്‍ ഗേഹം?
    ഈ ഗാന്ധാരം.!

    വല്ലാതെ കണ്ട് ദാരിദ്ര്യം അനുഭവിക്കുന്ന നമ്മുടെ ലൈംഗീക തൃഷ്ണകള്‍ക്ക് ഇക്കാണുന്ന ഉറകളൊന്നും തന്നെ പരിഹാരമാകുന്നില്ല.
    രണ്ടാമത്തേത്.. പരിസ്ഥിതിയുടെ രാഷ്ട്രീയത്തെ അഭിമുഖീകരിക്കുന്നതില്‍ നാമെന്നും വിമുഖത കാണിക്കുന്നു. കാരണം, അജ്ഞതയോ നിസ്സംഗതയോ..?
    കവിതയുടെ വായന.. ഒരു രാവ് വെളുത്തപ്പോഴേക്കും പതിവ് 'പത്ര പാരായണം' കാരണം ഉറകളുത്പാദിപ്പിക്കുന്ന കേന്ദ്രങ്ങളുടെ സാധ്യതയെ വിളംബരം ചെയ്യുന്നതിനെ ഞാനറിയുന്നു. അതിലേക്കുള്ള സൂചകമായി കവിതയും നടുക്കമുണ്ടാക്കുന്നു. മറ്റൊന്ന്, വ്യഭിചാര ശാലകളുടെ ഉത്ഘാടന വേദികളിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള പരസ്യ പലകകളെയും അത് വിഭാവനം ചെയ്യുന്നു.

    {മാഷേ, കഴിഞ്ഞ രാത്രി എനിക്കേറെ പ്രിയപ്പെട്ടതായിരുന്നു. നന്ദി. അങ്ങേക്കും, സഖാവ് രാജന്‍ ജോസെഫിനും}

    ReplyDelete
  2. മാനവനും ഇന്നുറപ്പി ല്ലാതെ ഉറ അഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇതില്‍ അത്ഭുത പെടാന്‍ ഒന്നുമില്ല ആശങ്ക കല്‍ക്കെ മനസ്സില്‍ ഇടമോള്ളൂ

    ReplyDelete
  3. ഉപയോഗ രഹസ്യം വെളിപ്പെട്ടിരുന്നുവെങ്കില്‍ ഉറകല്‍ക്കൊപ്പം മാന്യതയും ഉരിഞ്ഞു പോയേനെ.. :)

    ReplyDelete
  4. ഉറ പാമ്പില്‍ നിന്നൂരുകയാണ്...
    ആ ചിന്ത ഇഷ്ടമായി.

    (വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റണെ)

    ReplyDelete
  5. വയല്‍ ഫലഭൂയിഷ്ടമാണ്‍...ആശംസകള്‍.

    ReplyDelete
  6. നല്ല വരികള്‍
    പലതും തുറന്നു പറയേണ്ടിയിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  7. ooops! words of multi dimensions!

    ReplyDelete
  8. ഇഷ്ട്ടമായി ഈ എഴുത്ത്..!
    കുറച്ചു വാക്കുകളില്‍ക്കൂടി കൂടുതല്‍ പറയുന്ന രീതിയും,
    ശൈലിയും ഇഷ്ട്ടപ്പെട്ടു.
    ഇനിയും വരാം.
    ആശംസകളോടെ....പുലരി

    ReplyDelete
  9. നന്നയി. വീണ്ടും വരാം.

    ReplyDelete