Search This Blog

Mar 17, 2014

ഒസ്യത്ത്

പുസ്തകം കൊണ്ടൊരു
വീട് പണിയണം.
മഴയും
വെയിലുമേല്‍ക്കാതിരിക്കാന്‍
ചുറ്റും
മരങ്ങള്‍ നടണം.

വിയര്‍പ്പ് കൊണ്ട്
കഴുകിയുണക്കണം.
ചോര കൊണ്ട്
പെയിന്റടിക്കണം.
സ്വപ്‌നങ്ങള്‍
പൂന്തോട്ടമാകണം.
കണ്ണീരു കൊണ്ട്
പാല് കാച്ചണം.
അസ്ഥി കൊണ്ട്
പാലമിടണം.

ജീവിച്ചിരിക്കുമ്പോള്‍
പാലം വലിച്ചവര്‍
മരണാനന്തരം കടന്നു വരട്ടെ.