പുസ്തകം കൊണ്ടൊരു
വീട് പണിയണം.
മഴയും
വെയിലുമേല്‍ക്കാതിരിക്കാന്‍
ചുറ്റും
മരങ്ങള്‍ നടണം.
വിയര്‍പ്പ് കൊണ്ട്
കഴുകിയുണക്കണം.
ചോര കൊണ്ട്
പെയിന്റടിക്കണം.
സ്വപ്‌നങ്ങള്‍
പൂന്തോട്ടമാകണം.
കണ്ണീരു കൊണ്ട്
പാല് കാച്ചണം.
അസ്ഥി കൊണ്ട്
പാലമിടണം.
ജീവിച്ചിരിക്കുമ്പോള്‍
പാലം വലിച്ചവര്‍
മരണാനന്തരം കടന്നു വരട്ടെ.
മരണാനന്തരം എല്ലാവരും നല്ലവരാകുന്നു
ReplyDeleteനന്മതിന്മകള്‍ ആപേക്ഷികമാണെങ്കിലും ചിലരുടെ ചില തിന്മകള്‍ നമ്മെ വല്ലാതെ വേദനിപ്പിക്കും.നമ്മുടെ തിന്മകളും മറ്റുള്ളവരെ വേദനിപ്പിക്കും എന്നാ ബോധത്തോടു കൂടിത്തന്നെയാണ് ഞാനിത് എഴുതിയത്.
ReplyDelete