Search This Blog

Feb 25, 2011

   അങ്ങനെ ഞാനൊരു ബ്ലോഗിനുടമയായി ,പക്ഷെ ഇതിന്‍ടെ സാങ്കേതികതയെപ്പറ്റി എനിക്കൊരു പിടിയുമില്ല സുഹൃത്തേ ,ഓരോന്നിങ്ങനെ പഠിച്ചു വരുന്നു ,ഒരുപാടു സമയം മോനിടോറിനുമുന്നില്‍ ചെലവഴിക്കുന്നതിനാല്‍ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ഉപേക്ഷിച്ച മട്ടാണ് ,എന്ത് ചെയ്യാം ,ഇതൊരു ലഹരിബാധ തന്നെ ആണേ ....

പുസ്തകവായനയും യാത്രയും പടികടന്നു പോയിട്ട് മാസങ്ങളായി ,ആയതിനാല്‍ എന്റെ പൊന്നുചങ്ങാതീ ,എന്താണ്   ഞാന്‍ ചെയ്യേണ്ടത് ,ബ്ലോഗുപെക്ഷിച്ചു വായനയിലേക്ക് മടങ്ങണോ,ഇത് തുടരണോ

നിങ്ങള്‍ പറയുക രണ്ടും ഒന്നിച്ചു കൊണ്ടുപോകാനായിരിക്കും അല്ലെ ,ഞാന്‍ ശ്രമിക്കാം ,കേട്ടോ ......

Feb 23, 2011

VAYAL: വയല്‍

VAYAL: വയല്‍: "അരാഷ്ട്രീയ പ്രണയം ട്രാഫിക്സിഗ്നലില്‍ പച്ചവെളിച്ചം കാത്തു കഴിയവേ ഇടതുട്രാക്കിലെലാന്‍ഡ്‌ക്രുയിസറിലവള്‍....................... മുടിച്ചുര..."

Feb 8, 2011

സൌമ്യേ,എന്നോട് ക്ഷമിക്കുക !

സൗമ്യയുടെ കൊലപാതകവാര്‍ത്ത  ഏഷ്യാനെട്ടിലൂടെയാണ്‌  ആദ്യമരിഞ്ഞട്.വല്ലാത്ത മാനസികപിരിമുരുക്കവും വേദനയും തോന്നി .ഒരു ഇന്ത്യാക്കാരന്‍ ആയിപ്പോയതില്‍ അതീവ ലജ്ജ !ദൃശ്യശ്രവ്യമാധ്യമങ്ങളിലോക്കെ സാമൂഹ്യപ്രവര്തകരോക്കെ തെറി  പോലുമുപയോഗിച്ചു ട്രെയിന്പീടനവീരനെ അധിചെപിക്കുന്നട് കണ്ടു .

നമ്മുടെ രാജ്യത്തെ ശിക്ഷാനിയമങ്ങള്‍ കര്‍ക്കശമാക്കാത്ത  കാലത്തോളം ലൈങ്കികഅതിക്രമങ്ങളും മോഷണ പരമ്പരകളും അഴിമതിയും സ്വജനപക്ഷപാതവും വര്‍ഗീയകലാപങ്ങളും പെരുകുകയെയുള്ളൂ .

സൌമ്യയും ഫാസിലയും സാഹിരാശൈകും സുര്യനെല്ലി പെണ്‍കുട്ടിയുമൊക്കെ നമ്മുടെ ഊതി വീര്പിക്കപ്പെട്ട  സാംസ്കാരികതകള്‍ക്ക്  കരിനിഴലായി തുടരുക തന്നെ ചെയ്യും

നമ്മുടെ പെണ്മക്കളെ സ്വയം പ്രതിരോധിക്കാന്‍ ശേഷിയുള്ളവരായി വളര്ത്തിയെടുതാല്‍ മാത്രമേ നമുക്ക് സമാധാനമായി ഉറങ്ങാന്‍ പോലും കഴിയൂ എന്ന സ്ഥിതി വന്നിരിക്കുന്നു .

ഇനി ഇതൊന്നും ആവര്‍ത്തിക്കാതിരിക്കട്ടെ !

Feb 5, 2011

വയല്‍


അരാഷ്ട്രീയ പ്രണയം

ട്രാഫിക്സിഗ്നലില്‍ പച്ചവെളിച്ചം 
കാത്തു കഴിയവേ ഇടതുട്രാക്കിലെ
ലാന്‍ഡ്‌ക്രുയിസറിലവള്‍.......................

മുടിച്ചുരുളുകള്‍ക്കിടയിലൂടവള്‍ ‍
പ്രണയാതുരമായ കണ്ണുകളോടെ
നോക്കുന്നതായെനിക്ക് തോന്നുന്നു

ഫെയിസ് ബുക്കിലും ഓര്‍കൂട്ടിലും
എത്ര കാത്തുനിന്നിട്ടും
അവള്‍ വന്നില്ല

ഇരുണ്ട മരുഭൂമിയിലെ
പായല്‍ പിടിച്ച പ്രണയം
കള്ളിച്ചെടിയില്‍
സംഭരിച്ച സ്നേഹജലം  
അഴിമുഖത്തു നങ്കൂരമിട്ടിരിക്കുന്ന
ബോട്ടുകള്‍
സന്ധ്യാസമയത്തെ
സിന്ദൂരം കലര്‍ന്നാകാശം
അതോ
പ്രണയത്തിനുവേണ്ടി
വീരമൃത്യു വരിച്ചവരുടെ
ചോരപ്പുഴയാകാശമോ

ഇന്നലെ പെയ്ത മഴ പോലും
പ്രണയപ്പനിച്ചൂട്
കൊണ്ടെന്നെപ്പൊതിയുന്നു

ബഷീറിന്‍റെ  തത്വചിന്തയും
കാഫ്കയുടെ ഇതിവൃത്തവും
പൌലോ കൊയ്‌ലോയുടെ   ശൈലിയും
പാമുകിന്റെയും ആനന്ദിന്റെയും
ചരിത്രബോധവും
കൂട്സെയുടെ സത്യസന്ധതയും
വാന്‍ഗോഗിന്റെ ...ഭ്രാന്തും
ഗൊദാര്‍‍ദിന്റെ നിര്‍ഭയത്വവും
വിജയന്‍റെ ദാര്‍ശനികതയും
നമുക്കിഷ്ടമായിരുന്നു

ചാറ്റ്റൂമിന്‍ ‍ നിശബ്ദതയില്‍
വലവിരിച്ചു കാത്തിരുന്നപ്പോള്‍
അവള്‍ വന്നു
വിശപ്പിലും തീറ്റയിലും
ഭക്തിയിലും പ്രാര്‍ഥനയിലും
കാമത്തിലും സുരതത്തിലും
പ്രണയമുണ്ടെന്ന്
ഞാന്‍ പറഞ്ഞു

എനിക്ക് പ്രണയമാണ് നിന്നെ
നീയില്ലെങ്കിലുമെന്നു ഞാന്‍
എനിക്ക് പ്രണയമാണെന്നെ
ഞാനില്ലെങ്കിലുമെന്നു നീ
ഞാനും  നീയുമങ്ങനെയേകമെന്നു ഞാന്‍
ഏകമല്ലാത്തതിനെയേകമെന്നു
വാക്കുകള്‍ കൊണ്ടാനകളിക്കുകയാണ്‌
ഞാനെന്നു നീ

യാതൊരു വെബിലും കുരുങ്ങാതെ
എന്റെയെല്ലാ ലിങ്കുകളും ഫോട്ടോകളും
 വീഡിയോകളും  അപ് ലോഡുകളും  
 ഡൌണ്‍‍ലോഡുകളും   പോസ്റ്റുകളുമുപേക്ഷിച്ചു
   അവളന്ത്യമായി മൊഴിയുന്നു
ഞാന്‍ നിന്നെ പ്രണയിച്ചിരുന്നില്ല...........