പഠനം
ഒരു പ്രണയകവിതയെഴുതിയപ്പോള്‍
ആരും വായിച്ചില്ല
ഒരു ധ്യാനകവിതയെഴുതിയപ്പോഴും
ആരും വായിച്ചില്ല .
ഒരു കാമകവിതയെഴുതിയപ്പോള്‍
എല്ലാവരും വായിച്ചു.
ഒരു മരണകവിതയും
ആത്മഹത്യാകുറിപ്പുമെഴുതി
പോക്കെട്ടിലിട്ടു
ഫാനിന്റെ ദളങ്ങളുടെ
കറക്കതിലേക്ക്
സമന്വയിച്ചപ്പോള്‍
എല്ലാവരുമാതെടുത്തു
വായിച്ചു
ഒരാസ്വാദനക്കുറിപ്പ് തയ്യാറാക്കി .