പാമ്പ് ഉറയൂരുകയല്ല
ഉറ പാമ്പില്‍ നിന്നൂരുകയാണ് .
കൈയുറയും കാലുറയും
ഗര്ഭനിരോധനയുറയും
നാമിടുകയുമഴിക്കുകയും
അലക്കുകയും
പഴകിയാലുമാവശ്യം കഴിഞ്ഞാലും
വലിച്ചെറിയുകയും ചെയ്യുന്നു .
പാമ്പ് പരിസ്ഥിതി നാശമുണ്ടാക്കുന്നില്ല
റബ്ബറും പ്ലാസ്റ്റിക്കും
കൂനയിലേക്കാണെങ്കിലും
വലിച്ചെറിഞ്ഞു
നാം മണ്ണിന്‍റെയന്തകരാകുന്നു .
ഉറകള്‍ നമ്മെ വിഴുങ്ങുന്ന
കാലം വരുന്നത് വരെ
ജൈവവിസ്മയങ്ങളെക്കുറിച്ച്
നമുക്ക് വാചാടോപം നടത്താം.
ഉറ പാമ്പില്‍ നിന്നൂരുകയാണ് .
കൈയുറയും കാലുറയും
ഗര്ഭനിരോധനയുറയും
നാമിടുകയുമഴിക്കുകയും
അലക്കുകയും
പഴകിയാലുമാവശ്യം കഴിഞ്ഞാലും
വലിച്ചെറിയുകയും ചെയ്യുന്നു .
പാമ്പ് പരിസ്ഥിതി നാശമുണ്ടാക്കുന്നില്ല
റബ്ബറും പ്ലാസ്റ്റിക്കും
കൂനയിലേക്കാണെങ്കിലും
വലിച്ചെറിഞ്ഞു
നാം മണ്ണിന്‍റെയന്തകരാകുന്നു .
ഉറകള്‍ നമ്മെ വിഴുങ്ങുന്ന
കാലം വരുന്നത് വരെ
ജൈവവിസ്മയങ്ങളെക്കുറിച്ച്
നമുക്ക് വാചാടോപം നടത്താം.