സ്കൂള്‍ വിട്ടു ഹോസ്റ്റലില്‍ എത്തിയപ്പോള്‍ കണ്ടത് ചെടിക്കൂട്ടങ്ങള്ക്കി ടയില്‍ ഒരു സ്ത്രീ പതുങ്ങിയിരിക്കുന്നതാണ്.കാര്‍ പാര്ക്ക് ചെയ്തു തിരിഞ്ഞപ്പോഴാനു ശ്രദ്ധയില്‍ പെട്ടത്.അവര്‍ ഞങ്ങളെ കണ്ടപ്പോള്‍ വീണ്ടും ഒന്ന് കൂനിക്കൂടി.ഞങ്ങള്‍ അടുത്ത് ചെന്നു.കറുത്തിരുണ്ട വസൂരിക്കലപോലുള്ള മുഖം.സമൃദ്ധിയുടെ യാതൊരു അടയാളവും മെലിഞ്ഞ ആശരീരത്തില്‍ ഇല്ലായിരുന്നു.
ശുര്ത്തം,ശുര്ത്തൂ എന്ന് അവര്‍ പുലമ്പിക്കൊണ്ടിരുന്നു.അറബിക് അറിയാവുന്ന തജുധീന്‍ അവരോട് സംസാരിച്ചു.ഏതോ അറബിയുടെ വീട്ടില്‍ നിന്ന് ചാടി വന്നതാണ്.പോലീസ് പിടിക്കട്ടെ,അതാണ് ഇതിലും ഭേദം,ജീവിതം തന്നെ മടുത്തു,നാട്ടിലേക്ക് തിരിച്ചു പോണം,ഭര്ത്താനവ് നാട്ടിലുണ്ട് തുടങ്ങിയ ഏകദേശ ചിത്രം ഞങ്ങള്ക്ക് ലഭിച്ചു.
സ്കൂളിന്റെ അഡ്മിന്‍.ഓഫീസറെ ലൈനില്‍ കിട്ടി.ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടെന്ടെന്നുംപുലിവാലാകുമെന്നും അദ്ദേഹം ഗുണദോഷിച്ചു.അതാ വരുന്നു മറ്റൊരു അഭ്യുദയകാംക്ഷി.....നാടകരംഗത്തെ ശ്രദ്ധേയനായ ഹകീമ്ക്ക.....അധെഹതോട് ഞാന്‍ കാര്യങ്ങള്‍ വിശദമാക്കി.
ആരെങ്കിലും വന്ന് ഓളെ കൊണ്ടോയ്ക്കോളും,നിങ്ങള് വെറുതെ ഇതില്‍ കെടന്നു ചാടണ്ട.അദ്ധേഹവും നയം വ്യക്തമാക്കി.
ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി.സാമാന്യം മോശമില്ലാതെ കഥയും കവിതയുമൊക്കെ എഴുതുന്ന അജിത്ത് പറഞ്ഞു....വഴീണ്ട്,നമുക്ക് നെറ്റ്സെര്ച്ച്ഴ ചെയ്യാം....അവള്‍ യെമെനിയല്ലേ.യെമെന്‍ എംബസ്സിയുടെ കോണ്ടാസക്റ്റ് നമ്പര്‍ കിട്ടുമോന്നു നോക്കാം.വിളിച്ചപ്പോള്‍ ഏതോ ഫിലിപ്പീനി ആണെടുത്തത്.റോങ്ങ് നമ്പര്‍......
ഏതെന്കിലും ടാക്സിയില്‍ കയറ്റി എമ്ബസ്സിയിലേക്ക് വിടാം എന്ന് കരുതി കറവടാക്സിയുടെ നമ്പര്‍ ഡയല്‍ ചെയ്തു....അരമുക്കാ മണിക്കൂറോളം ഞങ്ങള്‍ വെയിറ്റ് ചെയ്തിട്ടും ടാക്സി പോയിട്ട് ഒരു പൂച്ച പോലും ആ വഴിക്ക് വന്നില്ല.
ഇനി എന്റെ കാറില്‍ കയറ്റിക്കൊണ്ടു പോകുക തന്നെ.ഞാനൊരു കംമുനിസ്ടുകാരനെ വിളിച്ചു.ചെയ്യുന്നത് ശരിയോ എന്നറിയാന്‍.അദ്ധേഹവും പ്രായോഗികനായി.പോലീസ് പിടിച്ചാല്‍ പിന്നെ ഖത്തര്‍ തന്നെ കാണാന്‍ കഴിയില്ലെന്ന്.ദൈവമേ,എന്തിനാണ് നീ ഇങ്ങനെ മനുഷ്യനെ കഷ്ടപ്പെടാനായി സൃഷ്ടിച്ചിരിക്കുന്നത്.ഈ സ്ത്രീ എന്ത് തെറ്റ് ചെയ്തിട്ടാണ് നരകം തിന്നുന്നത്.
അങ്ങനെ ആ പ്രതീക്ഷയും ഉദയം ചെയ്തത് പോലെ തന്നെ അസ്തമിച്ചു.ഇനിയെന്താ ചെയ്യ്‌ാ....ഇവര്ക്ക് രാവും പകലും കാവല്‍ നില്ക്കു ക തന്നെ.
ഭക്ഷണത്തിന്റെ ഒരു പങ്കു ഞങ്ങള്‍ അവര്ക്ക് നല്കി .കൃതജ്ഞത നിറഞ്ഞ ആ നോട്ടം ഇന്നും എന്റെ മനസ്സിലുണ്ട്.എനിക്കും ഇതേ പോലെ ഒരു സഹോദരിയില്ലേ.കേരളത്തിലാണെന്ന് മാത്രം.എന്റെ ഇത്താത്ത ഇതേ പോലെ ഇവിടെ വന്ന് കഷ്ടപ്പെടേണ്ടി വന്നിരുന്നെന്കിലോ.ഈ കടല്മരുഭൂമിയില്‍ വരാന്‍ ഞാന്‍ സമ്മതിക്കുമോ.
അഭിയും തജുവും കാവല്‍ നിന്നപ്പോള്‍ അതാ വരുന്നു രണ്ടു ഫിലിപ്പീനികള്‍.ഒത്ത തടിയും തണ്ടും ചെറുപ്പവും ക്രോപ്പ് ചെയ്ത കോലന്‍ തലമുടിയുമുള്ള അവര്‍ കാറില്‍ നിന്നിറങ്ങി.ഒന്നുമരിയാത്തത് പോലെ ഡിക്കി തുറന്നു ഏതൊക്കെയോ ഫയലുകള്‍ പുറത്തെടുത്തു.ഡിക്കി നിറയെ ഏതൊക്കെയോ പ്രോടക്ട്സ് ആയിരുന്നു.
ഫയല്‍ പരിശോധിക്കുന്ന വ്യാജേന അവര്‍ ആ സ്ത്രീയെ നിരീക്ഷിക്കാന്‍ തുടങ്ങി.ഉച്ച നേരത്തെ പ്രാധമികകര്തവ്യങ്ങള്‍ കഴിഞ്ഞു ഞാന്‍ തിരിച്ചെത്തിയപ്പോള്‍ ഇതാണ് കാണുന്നത്.അതിലൊരാള്‍ എന്നോട് കാര്യം അന്വേഷിച്ചു.അവരെ എംബസ്സിയില്‍ എത്തിക്കാമോ എന്ന് ചോദിച്ചത് അബദ്ധമായി ഞാന്‍ കരുതി.എവിടെയെങ്കിലും കൊണ്ടുപോയി ഈ സാധുസ്ത്രീയെ.........
ഇതിനിടയില്അെവര്ക്ക് ഒരാങ്ങള യുന്ടെന്നു പറഞ്ഞു ഒരു നമ്പര്‍ എനിക്ക് തന്നു.ഫിലിപ്പീനി ചാടി വീണു ആ നമ്പറില്‍ വിളിച്ചു.ഇങ്ങോട്ട് വരുന്നുണ്ടെന്നും ഉടന്‍ എത്തുമെന്നും അയാള്‍ പറഞ്ഞു.
ഞങ്ങള്‍ ഊഴം വെച്ച് കാത്തിരുന്നു.ആരും വന്നില്ല.ഇതിനിടയില്‍ ഹകീമ്ക്ക എന്നെ വിളിച്ചു.അവര്‍ അവിടെതന്നെയുണ്ടോ എന്നറിയാന്‍.അദ്ദേഹം തിരക്കിലായിരുന്നു.
സന്ധ്യയായപ്പോള്‍ ഞങ്ങള്‍ മുറിയിലേക്ക് മടങ്ങി.അവരുടെ സ്പോന്സോരെങ്ങാനും അവിടെയെത്തിയാല്‍ ഞങ്ങളുടെ കഥയും കഴിയില്ലേ.തിരക്കഥ മാറ്റിയെഴുതാന്‍ വലിയ പ്രയാസമോന്നുമില്ലല്ലോ.
രാത്രിയായി...എല്ലാരും കൂര്ക്കം വലിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാനൊന്ന് പുറത്തിറങ്ങി നോക്കി.അവര്‍ അവിടെയുണ്ടായിരുന്നില്ല.
നാം വല്ലാതെ കണ്ട് ഭയപ്പാടിലാണ്.
ReplyDeleteദൈവമേ....
ReplyDeleteആ സ്ത്രീയെ കാത്തോളണേ...
നന്ദി ....നാമൂസേ ,സുനീത ടീച്ചറെ.......
ReplyDeleteohhhhhh....God is great
ReplyDelete