ലജ്ജ
ഞങ്ങള്‍ക്ക് നീ നല്‍കിയ
ഒരുരുള ചോറ്
തട്ടിപ്പറിചെടുക്കാന്‍ മാത്രം
ദുഷ്ടനാണ്
നീയെന്നറിഞ്ഞില്ല.
പ്രതിരോധിക്കുമെന്ന് കരുതി
നീയതില്‍
വിഷവും ചേര്‍ത്തിരുന്നു,അല്ലേ......
ഭിന്നിപ്പിച്ചു ഭരിക്കുന്നതിനാല്‍
ആ ഒരുരുള
തട്ടിയെടുക്കേണ്ടതില്ലായിരുന്നു.
മല്‍സരം തുടങ്ങുന്നതിനു മുന്‍പ്
വന്നത് നന്നായി.
ആഭ്യന്തരകലഹത്തില്‍
പിച്ചിച്ചീന്തപ്പെട്ടെനെ....