Search This Blog

Apr 4, 2012


ലജ്ജ


ഞങ്ങള്‍ക്ക് നീ നല്‍കിയ
ഒരുരുള ചോറ്
തട്ടിപ്പറിചെടുക്കാന്‍ മാത്രം
ദുഷ്ടനാണ്
നീയെന്നറിഞ്ഞില്ല.

പ്രതിരോധിക്കുമെന്ന് കരുതി
നീയതില്‍
വിഷവും ചേര്‍ത്തിരുന്നു,അല്ലേ......

ഭിന്നിപ്പിച്ചു ഭരിക്കുന്നതിനാല്‍
ആ ഒരുരുള
തട്ടിയെടുക്കേണ്ടതില്ലായിരുന്നു.

മല്‍സരം തുടങ്ങുന്നതിനു മുന്‍പ്
വന്നത് നന്നായി.
ആഭ്യന്തരകലഹത്തില്‍
പിച്ചിച്ചീന്തപ്പെട്ടെനെ....

8 comments:

  1. തീക്ഷ്ണമായ വരികള്‍! സമകാലീന ജീവിതം പ്രതിഫലിപ്പിക്കുന്ന കവിത.

    ReplyDelete
  2. word verification eduthukalayane..

    ReplyDelete
  3. ഈ വയല്‍ വിളകള്‍ ഉള്ളതാണ്. കൂടുതല്‍ വായിക്കട്ടെ.

    ReplyDelete
  4. നന്നായിട്ടുണ്ട് .. വരികളിലെ അമര്‍ഷവും തീക്ഷ്ണതയും വ്യെക്തമാണ്

    ReplyDelete
  5. ഞാന്‍ ഈ വയലിലെ വിളകള്‍ കുറെ നോക്കി..
    എല്ലാം നന്നായിട്ടുണ്ട്...ഇത് കൂടുതല്‍ പങ്ക്
    വെയ്ക്കപ്പെടെന്ടവ ആണല്ലോ..കൂടുതല്‍
    വായനക്കാര്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു...

    ReplyDelete
  6. വായിച്ചു ,ക്രിയാത്മകമായി അഭിപ്രായപ്പെട്ടവര്‍ക്ക് നന്ദി,,,,,ഇനിയും നന്നായി എഴുതാന്‍ ശ്രമിക്കാം,,,,

    ReplyDelete