Search This Blog

Mar 13, 2012

വചനം

ഇന്നത്തെ
മെറ്റാഫിസിക്കല്‍  പ്രശ്നം
വാക്കാണെന്നാണ്
യൂജിന്‍ ജോലാസ്‌
പറഞ്ഞത്.

“കൊഞ്ഞാണന്‍”
“നികൃഷ്ട ജീവി”
“കുരങ്ങന്‍”
“ശുംഭന്‍”
“ഒരുത്തി”
“അഭിസാരിക”

ഇങ്ങനെ പോയാലെന്താ
ചെയ്യ്‌ാ
കംമുനിസ്ടുകാര്‍ക്ക്
ധാര്‍മികത
തീരെയില്ലേ?
സംസ്കാരമില്ലേ?

കൂട്ടം തെറ്റിയ
കുഞ്ഞാടുകളില്‍ നിന്ന്
ദൈവവിളിയുണ്ടായവര്‍
ഇടയനെതിരഞ്ഞു
തിരിച്ചെത്തിയതാണ്
അവരെ
ചൊടിപ്പിക്കുന്നത്.

ജ്ഞാനസ്നാനം ചെയ്യിച്ചു
പോട്ടയിലോ
മലയാറ്റൂരിലോ
കൊണ്ടുപോയി
 ധ്യാനിപ്പിക്കണം.

പാര്‍ടിയിലുള്ള
ചഞ്ചലചിത്തരെ,
അധികാര ധന മോഹികളെ,
വലിച്ചെടുക്കാന്‍
കഴിയുന്നുണ്ട്.

അന്ത്യകൂദാശക്ക്  മുന്‍പേ
കര്‍ത്താവിനു
സ്തോത്രം ചെയ്യിക്കാന്‍
കഴിഞ്ഞാല്‍
ഉയര്‍ന്നപദവികള്‍
സ്ഥാനാരോഹണങ്ങള്‍
വിദേശമൂലധനനിക്ഷേപങ്ങള്‍.

നമ്മുടെ  സ്വാശ്രയ സ്വപ്നങ്ങള്‍ക്ക്  മേലെ
കരിനിഴല്‍ വീഴ്ത്തിയതിന്
കൊടുത്താല്‍ കൊല്ലത്തും കിട്ടും
കണക്കെ
ഞങ്ങള്‍
തെരഞ്ഞെടുപ്പിലാണ്
തിരിച്ച് കടിച്ചത്.

കോടികള്‍ മുടക്കിയാണ് പോലും
“തിരുവത്താഴത്തി”നു
ഡ്യുപ്ലിക്കേടുണ്ടാക്കിയത്.
കസേരയെക്കുറിച്ചോര്‍തെങ്കിലും
അത് ചെയ്യരുതായിരുന്നു.
കംമുനിസ്ടുകാര്‍ക്ക്
നേരംവെളുക്കുന്നത്
പാതിരാത്രിയിലാണെന്ന്
വെറുതെയല്ല പറയുന്നത്.

വീണേടം
 വിഷ്ണുലോകമാക്കുമവര്‍
യേശുവിനെ
വിശുദ്ധ വിപ്ലവകാരിയാക്കി
അദ്ഭുത പ്രവൃത്തി.

അമ്പത്തിയേഴില്‍ പോലും
ഞങ്ങളുടെ ശക്തിയവര്‍
കണ്ടതാണ്.
എന്നിട്ടും
“പാഠം” പഠിച്ചില്ലെങ്കില്‍
അവര്‍ക്കെന്തോ
കുഴപ്പമുണ്ടെന്നു
സമാധാനിക്കാം.

അവര്‍ ചെയ്യുന്നതെന്തെന്ന്
അവരറിയുന്നില്ല,
അവരോടു പൊറുക്കേണമേ,
ആമേന്‍!

4 comments:

  1. പ്രിയപ്പെട്ട അസീസ്‌,
    സമകാലീക സംഭവങ്ങളെ ആസ്പദമാക്കി താങ്കള്‍ എഴുതിയ കവിത കൊള്ളാം. ഇനിയും നന്നായി എഴുതാന്‍ കഴിയും.ശ്രമിക്കുക. ആശംസകള്‍!
    സസ്നേഹം,
    അനു

    ReplyDelete
  2. അനുപമാ,
    സ്നേഹജാഗ്രതയ്ക്കും ശ്രദ്ധയ്ക്കും നല്ല വാക്കുകള്‍ക്കും നന്ദി......

    ReplyDelete
  3. എന്താ ഉദ്ദേശം? വിവാദം തന്നെ?

    ReplyDelete
    Replies
    1. വിവാദം ഉണ്ടാക്കാന്‍ യാതൊരു താല്പര്യവും ഇല്ല.....സംവാദത്തിനു നല്ല താല്പര്യം ഉണ്ട് ടീച്ചറെ......

      Delete