കോരുവല
ഞാനും നീയുമൊന്നിച്ചു
ആഴക്കടലിലേക്ക്
തുഴഞ്ഞിരുന്നു.
നമുക്കാ ചാകരയില്‍
നല്ല കൊയ്ത്തു കിട്ടിയിരുന്നല്ലോ .
എന്ന് മുതലാണ് നീ ,
തനിച്ചു
വലവീശാനിറങ്ങിയത്?
ലാഭം തനിച്ചു സ്വന്തമാക്കുമ്പോള്‍
നിനക്ക്
സന്തോഷമുണ്ടാകുമോ?
ചെറിയ മീനുകളെ
കൊരുക്കുന്നതാണ് നല്ലത്.
അവ വലക്കണ്ണികളില്‍
മൃദുവായി
ചുണ്ടുകള്‍
ചേര്‍ത്ത് വെക്കയേയുള്ളൂ.
വലിയ മീനുകള്‍
അപകടകാരികളാണ്.
അവ
വല പൊട്ടിച്ചു
കടലിനെ പോലും
വിഴുങ്ങും.
മനസ്സിലെ കടലിനെ വിഴുങ്ങാന്‍ ഒരു മീനിനും അവൂല്ലല്ലോ..
ReplyDeleteഭാവുകങ്ങള്‍ മാഷെ...
പുതിയ രചനകള്‍ക്കായ് കാത്തുകൊണ്ട്
പ്രിയപ്പെട്ട സുഹൃത്തേ,
ReplyDeleteഅങ്ങിനെ തനിച്ചാക്കി പോയതാരാണ്?സാരമില്ല!
ചെയ്തത് തെറ്റാണെന്ന് അറിയുമ്പോള്‍, തിരിച്ചു വരും.
വേറെയാരും തന്നെ നമ്മുടെ സമാധാനം കെടുത്താന്‍ അനുവദിക്കരുത്!
വരികള്‍ നന്നായി....!പിന്നെയെന്തേ എഴുതാഞ്ഞത്?
സസ്നേഹം,
അനു
നന്ദി,കാടോടിക്കാറ്റെ......,നന്ദി അനുപമേ.......
ReplyDelete