Search This Blog

Dec 20, 2011

In d memory of civilisation


ഓറഞ്ചു ടാക്സിയുടെ ഓര്‍മയില്‍ .........


2000 ഒക്ടോബറില്‍ ദോഹയില്‍ എടുത്തെറിയപ്പെട്ടത്‌ പോലെ ഞാന്‍ വന്നിറങ്ങിയപ്പോള്‍ റോഡ്‌ നിറയെ ഓറഞ്ചു നിറത്തിലുള്ള  ടാക്സികള്‍  ആയിരുന്നു.ഏതു തെരുവില്‍ ചെന്നാലും ടാക്സിക്ക് വേണ്ടി കാത്തു നില്‍ക്കേണ്ടി വന്നിരുന്നില്ല.ഇന്ന് നിറങ്ങളെല്ലാം മാറി.നഗരത്തിന്റെ മുഖഛായകളും.വ്യവസായ വികസനത്തിന്റെയും സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും ചിത്രകലയുടെയും സംഗീതത്തിന്റെയും സിനിമയുടെയും നഗരമായി ദോഹ മാറി.രാഷ്ട്രീയ അഭയാര്‍ഥികളുടെയും കലാകാരന്മാരുടെയും സംകേതവും.
ഒരു രാജ്യം വ്യവസായ വാണിജ്യത്തിലും കലയിലും സംസ്കാരത്തിലും ഇത്ര വേഗം വികാസം പ്രാപിക്കുന്നത് ലോകത്തില്‍ അപൂര്‍വ മായിരിക്കും.വിസ്മയകരമായ ഈ വളര്‍ച്ച ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഫെഡറലിസത്തിന്റെയും പാരമ്പര്യമുള്ള നമ്മുടെ ഇന്ത്യക്ക് പാഠമാകേണ്ടതാണ്.ടാക്സിയെക്കുറിച്ച് ഓര്‍ത്തു പോയപ്പോള്‍ എന്റെ മനസ്സിലേക്ക് ടാക്സി എന്ന നോവലും കയറി വന്നു.ഖാലിദ്‌ അല ഖാസിമി എന്നാ അറബ്‌ നോവലിസ്റ്റിന്റെ രചനയാണത്.അറബ വസന്തത്തിന്റെ ഇടി മുഴക്കമായിരുന്നു ആ നോവല്‍.ഇതേ രീതിയില്‍ എഴുതപ്പെട്ട മറ്റു നോവെലുകളുമുണ്ട്.അഹ്മെദ് ഖാലിദ്‌ തൌഫീക്കിന്റെ ഉടോപിയയും അഹ്മെദ് മുറാദിന്റെ വെര്ടിഗോയും ആണ്.
ഓറഞ്ചു ടാക്സിയുടെ കാല്പനികതയില്‍ അഭിരമിക്കുമ്പോഴും നാം ഈ രാജ്യത്തിന്റെ ബൃഹത്തായ സൌകര്യങ്ങളില്‍ തൃപ്തരാണ്.സ്വദേശികളും വിദേശികളും ഒരു പോലെ രമ്യതയിലും സൌഹാര്ധതിലും കഴിയുന്നുണ്ടിവിടെ.കരവ ബസ്‌ ഏതു സാധാരണക്കാരന്റെയും കാത്തിരിപ്പിന്റെ വലിയോരാശയമാണ്.
അറബ വസന്തത്തിന്റെ മുല്ലപ്പൂക്കള്‍  തുനീഷ്യയിലും ഈജിപ്റ്റിലും സിറിയയിലും ബെഹ്രൈനിലും സുഗന്ധം പരത്തിയപ്പോള്‍ അതിന്റെ മാരുതന്‍ ആയി അല്ജസ്‌ീര ഇന്റെനാഷണല്‍.വാര്താമാധ്യമം കൃത്യമായ ഫോര്‍ത്ത്‌ എസ്റ്റേറ്റ്‌ ആണെന്ന് നാം അല്ജസീരയിലൂടെ അറിയുന്നു.സത്യത്തെ താമസ്ക്കരിക്കുക അത്ര എളുപ്പമല്ലെന്നും ഈ ചാനല തെളിയിക്കുന്നു.മുല്ലപ്പെരിയാര്‍ സമരം വെറും നാടകം മാത്രമായി ശോഷിക്കുമ്പോള്‍ അറബ ജനതയുടെ ക്രിയാത്മകം ആയ തെരുവ്  പോരാട്ടങ്ങള്‍ നമുക്ക് പാഠം ആകേണ്ടതുണ്ട്.നമ്മുടെ സാഹിത്യവും സിനെമയുമെല്ലാം ഇന്നും നായക കേന്ദ്രീകൃതവും മസില്‍ ഷോയും മാത്രമായി അധപ്പതിക്കുമ്പോള്‍ അറബ കവികളെയും എഴുത്തുകാരെയും ഓര്‍ത്തു പോകയാണ്.
ഇക്ബാല്‍ തമീമി,നിസാര്‍ ഖബ്ബാനി,അഹ്മെദ് യെമാനി,തമീം അല്ബെര്‍ഗൂസി,മൌരീദ്‌ അല്ബെര്‍ഗൂസി,ഗസാന്‍ കനാഫാനി,അബുല്‍ഖാസിം അശാബി,നാഹിദ ഇസ്സത്,ലൈലാ നയ്ഹൂം,ഫാതിനാ അല്‍ഗര എന്നിവര്‍ മനസ്സിലേക്ക് ഓടിയെത്തുന്നു .നമ്മുടെ സച്ചിദാനന്ദന്‍,ചുള്ളിക്കാട്,കുരീപ്പുഴ ശ്രീകുമാര്‍എന്നിവരെ  അവര്‍ കുറച്ചെങ്കിലും ഓര്‍മിപ്പിക്കുന്നുണ്ട്.ദോഹയുടെ സാംസ്കാരിക ജീവിതത്തിലും അറബ കവികള്‍ക്കും ഗായകര്‍ക്കും വളരെ പ്രാധാന്യവുമുണ്ട്.കലയെ,സംഗീതത്തെ,നാടകത്തെ,സിനിമയെ ഇങ്ങനെ തോളിലേറ്റുന്ന ജനത അപൂര്‍വമായിരിക്കും.
ഇസ്ലാമിക് മ്യൂസിയത്തില്‍ ചെന്നാലറിയാം ഇതര സംസ്കാരങ്ങളെയും ജീവിത രീതിയും ഖത്തര്‍ എത്രയധികം ബഹുമാനിക്കുന്നുണ്ടെന്ന്.ഇന്ത്യ,ഇറാന്‍,ഇരാക് തുടങ്ങിയ രാജ്യങ്ങളിലെ സംസ്കാരവും തൊഴിലും ഗണിതവും കലയും പരവതാനി നിര്‍മാണവും അവിടെ കാഴ്ചക്കാരെ വിസ്മയിപ്പിച്ചു കൊണ്ട് ചരിത്രത്തിന്റെ  ഭാഗമായിരിക്കുകയാണ്.
നിനക്കെന്റെ ഉള്ളംകയ്യുടെ മറ നീക്കാമോ?
ഒരു ചുംബനം കൊണ്ടല്ലാതെ
ബോംബു കൊണ്ടല്ലാതെ ............ഫാതിനാ അല്ഗരയുടെ ഈ വാക്കുകള്‍ ദോഹയ്ക്ക്  ബാധകം അല്ല.സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും അന്തരീക്ഷത്തില്‍ വീണ്ടും ഒരു സ്വാതന്ത്ര്യ ദിനം കൂടി വന്നെത്തുന്നു.കഴിഞ്ഞ വര്ഷത്തെ സ്വാതന്ത്ര്യ ദിന സായാഹ്നം.ട്രാഫിക് തിരക്കുകളില്‍ എന്റെ വാഹനവും കുരുങ്ങി ശ്വാസം മുട്ടുന്നു.ആഘോഷതിമിര്‍പ്പിനിടയില്‍ ഒരാള്‍ വന്നു വിന്‍ഡ്‌ സ്ക്രീന്‍ താഴ്ത്താന്‍ ആവശ്യപ്പെടുന്നു.ഞാന്‍ കരുതി.അയാള്‍ എനിക്കൊരു  സമ്മാനം തരാനായിരിക്കും.ഉത്സാഹത്തോടെ സ്ക്രീന്‍ താഴ്തിയപ്പോള്‍ അയാള്‍ എന്തോ ഒരു ദ്രാവകം എന്റെ ചെവിയിലേക്ക് സ്പ്രേ ചെയ്തു.എനിക്ക് ദേഷ്യം അല്ല  തോന്നിയത്.അയാളുടെ എല്ലാം മറന്നുള്ള ആഘോഷബോധതോടുള്ള താദാത്മ്യം.
ദോഹ ഈ വര്‍ഷവും അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്.പുതിയ വസന്തത്തെ താലോലിക്കാന്‍.if oneday people desire to live/then fate will answer their call-എന്ന് തുനീഷ്യന്‍ കവിയായ അബുല്‍ഖാസിം അശാബി എഴുതുമ്പോള്‍ മുല്ലപ്പൂക്കളുടെ പരിമളം നാം വീണ്ടും അറിയുന്നു.ദോഹയെ സംബന്ധിച്ചിടത്തോളം ജനതയ്ക്ക് ഈ കവിതയെ മറ്റൊരു തരത്തില്‍ വായിക്കാന്‍ കഴിയും.അത് അവരുടെ ഇചാശക്തിയുടെ വിളംബരം തന്നെയാണ്.ഖത്തര്‍ എന്ന മഹത്തായ രാജ്യത്തിന്റെ ബൌദ്ധികവും സാംസ്കാരികവും വ്യാവസായികവും സാമൂഹികവും ആയ വളര്‍ച്ചയും ദീര്‍ഘദര്‍ശനവും  തന്നെയാണത്.

10 comments:

 1. അപരനെ പരിഗനിക്കുന്നതിലെ സ്വദേശികളുടെ ഹൃദയ വിശാലത എന്നെയും അതുഭതപ്പെടുത്തിയിട്ടുള്ളതാണ്. മറ്റു രാജ്യങ്ങളില്‍ താമസിച്ചു ജോലി ചെയ്യുന്ന മലയാളികളായ പല സുഹൃത്തുക്കളും അവിടങ്ങളിലെ അനുഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ ഈ അത്ഭുതം ഇരട്ടിക്കുകയാണ് ചെയ്യാറുള്ളത്. അത്രമാത്രം, സാംസ്കാരികമായി ഔന്നത്യം പ്രാപിച്ചിട്ടുള്ള ഒരു ജനതയാണ് ഖത്തറിലെ സ്വദേശികള്‍ എന്ന് നിസ്സംശയം പറയാം.

  പിന്നെ, ലേഖകന്‍ സൂചിപ്പിച്ചതു പോലെ പലര്‍ക്കും രാഷ്ട്രീയാഭയം നല്‍കുമ്പോള്‍ വെളിവാകുന്നത് ഇവരുടെ മഹിതമായ രാഷ്ട്രീയ ബോധം തന്നെയാണ്.

  ലേഖനത്തിലെ വാക്കുകള്‍ ഇത്തിരിയെങ്കിലും അതിലൂടെ ഒത്തിരി കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. നല്ലൊരു ലേഖനം വായനക്ക് വെച്ചതിനു നന്ദി. കൂടുതല്‍ ചര്‍ച്ചകള്‍ നടക്കട്ടെ എന്നാശംസ .

  ReplyDelete
 2. very informative ..
  happy to read this sir, becoz i got many informations . hope to hear more from a scholar like you sir...

  ReplyDelete
 3. നന്ദി..... നാമൂസേ,ശ്രീകാന്തേ,സജിത്തേ.....

  ReplyDelete
 4. വളരെ നല്ല രചന. പുതുവല്‍സരാശംസകള്‍.

  ReplyDelete
 5. ഏകാധിപത്യരാജ്യങ്ങളിലെ തെരുവുകളില്‍ നടന്ന സ്വാതന്ത്ര്യസമരം ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ജനങ്ങള്‍ക്ക്‌ പാഠം ആവണമെന്ന് പറയുമ്പോള്‍ വിയോജിക്കുകയെ നിര്‍വ്വാഹമുള്ളൂ.
  ഓറഞ്ചുടാക്സിയെ പരിചയപ്പെടുത്തിത്തന്നതിനു നന്ദി.

  ReplyDelete
 6. ഇന്ത്യന്‍ ജനാധിപത്യം വെറും തിരഞ്ഞെടുപ്പ് ജനാധിപത്യമോ ഏട്ടിലെ പശുവോ മാത്രമാണ്.....യഥാര്‍ത്ഥ ജനകീയ ജനാധിപത്യത്തിലേക്ക് ഇന്ത്യ എപ്പോള്‍ കുതിക്കുന്നുവോ അപ്പോള്‍ സാമ്രാജ്യത്വ ദാസ്യം അവസാനിക്കും.ഇന്ത്യ-അമേരിക്ക ആണവ കരാറോടു കൂടി ഈ ദാസ്യം സമ്പൂര്‍ണമായി.ഏകാധിപത്യ രാജ്യങ്ങളില്‍ ജനം തെരുവിലിറങ്ങാന്‍ ധൈര്യം കാണിക്കുമ്പോള്‍ നമ്മള്‍ എന്ത് കൊണ്ടാണ് പലപ്പോഴും കുറ്റകരമായ മൌനം അലങ്കാരമായി എടുത്തു അണിയുന്നത്?മുല്ലപ്പെരിയാര്‍ പ്രശ്നം മാത്രം ഒരു സ്പെസിമന്‍ ആയി എടുത്താല്‍ മതി.സവന്തം ജീവനെ ബാധിക്കുന്ന പ്രശ്നത്തില്‍ പോലും മലയാളി എത്ര നിഷ്ക്രിയനും അലംബാവനുമാണ്.........

  ReplyDelete
  Replies
  1. സാമ്രാജ്യത്വ ദാസ്യം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കുഴപ്പമല്ല. നമ്മുടെ മനസിന്റെതാണ്. ഇന്ത്യക്കാര്‍ എന്നും മനസുകൊണ്ട് ഏതെങ്കിലും രാജ്യത്തിനോടൊപ്പമായിരുന്നു. ഒന്നുകില്‍ അമേരിക്ക അല്ലെങ്കില്‍ റഷ്യ.

   മൂല്ലപ്പെരിയാര്‍ കൈകാര്യം ചെയ്യപ്പെടുന്നത് ജനാധിപത്യരീതിയില്‍ തന്നെയാണ്.

   താങ്കളുടെ എഴുത്തില്‍ ജനകീയ ജനാധിപത്യത്തെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. മധ്യേഷ്യയില്‍ ജനകീയ ജനാധിപത്യം സ്ഥാപിക്കപ്പെടുകയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഏകാധിപത്യം അവസാനിച്ചു എന്ന്മാത്രം.

   Delete
 7. എതിനോടുമുള്ള ദാസ്യമനോഭാവം ജനാധിപത്യം എന്ന് പറയാനാവില്ല.ജനാധിപത്യം ജനാധിപത്യം മാത്രമാണ്.ഏതു രാജ്യം സാമ്രാജ്യത്വതോട് സന്ധി ചെയ്യുന്നുവോ അതിനെ അടിമത്തം എന്നാണു പറയുക.1947 ഇല്‍ നമുക്ക് ബ്രിടനില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ചു എന്ന് പറയുന്നത് വെറും ആലന്കാരികം മാത്രമാണ്.ഇന്നും താങ്കള്‍ പറഞ്ഞത് പോലെ മാനസികമായ കോളോണിയല്‍ അടിമത്തം പേറി നാം ജീവിക്കുന്നു.മനസ്സ് കൊണ്ടോ ശരീരം കൊണ്ടോ ഏതു രാജ്യവും മറ്റൊരു രാജ്യത്തിന് വിധേയം ആകണം എന്നില്ല.അങ്ങനെ വിധേയപ്പെടുന്നുന്ടെങ്കില്‍ അതിനെ ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല.അടിയന്തിരാവസ്ഥ കൊണ്ട് വന്നു അഭിപ്രായ സ്വാതന്ത്ര്യത്തെയും സഞ്ചാര സ്വാതന്ത്ര്യത്തെയും രചനാ സ്വാതന്ത്ര്യത്തെയും ചങ്ങലയ്ക്കിട്ട ഇന്ദിരാ ഗാന്ധി പോലും ഇത്തരം സാമ്പത്തിക രാഷ്ട്രീയ വിധേയത്വവും അടിമത്തവും ഇന്ത്യയില്‍ കൊണ്ട് വന്നിട്ടില്ല......അറബ് വസന്തത്തില്‍ ജനങ്ങള്‍ തെരുവിലിറങ്ങി കലാപം നടത്തി.അവിടെ ജാതി,മതം,രാഷ്ട്രീയം എന്നിവ അവര്‍ക്ക് പ്രശ്നം ആയിരുന്നില്ല.അത്തരം സമരത്തെ ജ്വലിപ്പിക്കാന്‍ മത സംഗടനകള്‍ ശ്രമിചിട്ടുണ്ടാകാം.അത് അവരുടെ അജണ്ട.എന്നാല്‍ പൊതു ജനം അതില്‍ പങ്കെടുത്തതു ഒരേ ലക്ഷ്യതിനായിരുന്നു.നമ്മുടെ ദേശീയ പ്രസ്ഥാനം ജ്വലിപ്പിചെടുത്ത സ്വാതന്ത്ര്യ സമരം പോലെ......അതിന്റെ പൊളിറ്റിക്കല്‍ മൈലാജു കോണ്‍ഗ്രെസ്സിനായിരുന്നല്ലോ.അത് പോലെ അറബ്വിപ്ലവതിന്റെ കരമഫലം ഏതെങ്കിലും മത സംഗടനയ്ക്ക് ലഭിക്കുന്നത് കൊണ്ട് ,അത് ജനകീയ വിപ്ലവം ആകാതിരിക്കുന്നില്ല.എന്നാല്‍ നമ്മുടെ മുല്ലപ്പെരിയാര്‍ സമരം ,അതിന്റെ പ്രാദേശിക നേതാവ് പോലും കൂറ് മാറുന്ന തരത്തില്‍ വെറും രാഷ്ട്രീയ പ്രഹസനം മാത്രമായി അധപ്പതിച്ചു.എന്നാലും നാം നമ്മുടെ ജനാധിപത്യം ലോകത്ത് അപൂര്‍വ്വം ആണെന്നും മറ്റു ഏകാധിപത്യ രാജ്യങ്ങളെക്കാള്‍ ജനകീയ ജനാധിപത്യം ഉണ്ടെന്നും വെറുതെ വീമ്ബടിച്ചു കൊണ്ടിരിക്കും....ദേശീയത പുളിച്ചാല്‍ വലിച്ചെറിയുന്നത് വരെ മനസ്സിനകത്ത് കിടന്നു നാറും.....അതിന്റെ നാറ്റം താങ്ങാന്‍ കഴിയാതെ നാം നമ്മെ തന്നെ വെറുക്കാന്‍ തുടങ്ങും........കേന്ദ്ര ഗോവെര്‍ന്മെന്റിന്റെ അരമനയില്‍ കേരളത്തിന്റെ കസേരയ്ക്കു ജയലളിതയുടെ കസേരക്കാലിന്റെ ബലം പോലും ഉണ്ടാകില്ല.....കൂടം കുളം പദ്ധതി ആര്‍ക്കു വേണ്ടിയാണ് ജനത്തിന് വേണ്ടിയോ രാജ്യത്തിന് വേണ്ടിയോ......കേരളത്തിലെ മുഖ്യധാര പരിസ്ഥിതി ജൈവ സ്ത്രീ ദളിത്‌ കൂട്ടായ്മകള്‍ പോലും മുല്ലപ്പെരിയാറിന് വേണ്ടത്ര സമരമുഖം നല്‍കിയിട്ടുണ്ടോ.......

  ReplyDelete
 8. ഈ ലേഖനം വളരെ പ്രസക്തമാണ്. കൂടുതൽ വായനയ്ക്കായി തിരിച്ച് വരാം. പോസ്റ്റിടുമ്പോൾ ഒരു മെയിൽ അയയ്ക്കുമോ?

  ReplyDelete