പുസ്തകം കൊണ്ടൊരു
വീട് പണിയണം.
മഴയും
വെയിലുമേല്‍ക്കാതിരിക്കാന്‍
ചുറ്റും
മരങ്ങള്‍ നടണം.
വിയര്‍പ്പ് കൊണ്ട്
കഴുകിയുണക്കണം.
ചോര കൊണ്ട്
പെയിന്റടിക്കണം.
സ്വപ്‌നങ്ങള്‍
പൂന്തോട്ടമാകണം.
കണ്ണീരു കൊണ്ട്
പാല് കാച്ചണം.
അസ്ഥി കൊണ്ട്
പാലമിടണം.
ജീവിച്ചിരിക്കുമ്പോള്‍
പാലം വലിച്ചവര്‍
മരണാനന്തരം കടന്നു വരട്ടെ.