ദിക്കറിയാത്ത
രണ്ടു കുട്ടികളെ
വടക്കന്‍ മലയിലെ
കിഴക്കന്‍ പാറയുടെ
ചെരിവിലെ
തെക്കന്‍ മരത്തിന്‍റെ
പടിഞ്ഞാറേക്കൊമ്പില്‍
കീഴ്ക്കാംത്തൂക്കായി
കെട്ടിത്തൂക്കി.
വടക്കു നിന്നോ
തെക്കു നിന്നോ
കിഴക്കുപടിഞ്ഞാറു നിന്നോ
ഒരു സ്വരവുമുയര്‍ന്നില്ല.
മരം മാത്രം
അവരൂഞ്ഞാലാടിയപ്പോള്‍
ഒന്നു വിറച്ചു.
പിന്നെയവരോടൊപ്പം
നിശ്ചലയായി.