ദിക്കറിയാത്ത
രണ്ടു കുട്ടികളെ
വടക്കന്‍ മലയിലെ
കിഴക്കന്‍ പാറയുടെ
ചെരിവിലെ
തെക്കന്‍ മരത്തിന്റെ
പടിഞ്ഞാറേക്കൊമ്പില്
കീഴ്ക്കാംത്തൂക്കായി
കെട്ടിത്തൂക്കി.
വടക്കു നിന്നോ
തെക്കു നിന്നോ
കിഴക്കുപടിഞ്ഞാറു നിന്നോ
ഒരു സ്വരവുമുയര്ന്നില്ല.
മരം മാത്രം
അവരൂഞ്ഞാലാടിയപ്പോള്
ഒന്നു വിറച്ചു.
പിന്നെയവരോടൊപ്പം
നിശ്ചലയായി.
അതങ്ങനെയാണ്
ReplyDeleteആര്‍ക്കും ഒരു പ്രതിഷേധവുമില്ല
സ്വന്തം അതിരിനുള്ളില്‍ സംഭവിക്കുന്നതുവരെ!
ഉത്തരേന്ത്യയിലൊക്കെ സ്വന്തം അതിരിനുള്ളില്‍ പോലും ശക്തമായ പ്രതിഷേധങ്ങള്‍ ഇരമ്പിയിട്ടില്ല.ഡല്‍ഹി സംഭവം ഒഴിച്ച് നിര്‍ത്തിയാല്‍......
ReplyDelete