ഒരു പശു ഏതോ ഭാഷയില്‍ അമറുന്നു.
ഏതോ മതത്തിന്റെയാദിമ പുരോഹിതന്‍
ആദിപാപത്തെക്കുറിച്ചു
കുമ്പസാരിക്കുന്നു.
ഏതോ ദേവാലയത്തില്‍ നിന്ന്
അജ്ഞാതമായ ഭാഷയില്‍
ശബ്ദത്തില്‍
കൊലവിളികളുയരുന്നു.
ഉറങ്ങാമെന്നു കരുതി
കിടന്നത്
പാമ്പിന്‍ പത്തിയിലാണ്.
ഉണര്‍ന്നത്
ഇരുട്ടും
പായലും
ചെളിയും
വിഷവും
നിറഞ്ഞ
പെരുംകടലില്‍.