Search This Blog

Jun 14, 2015

കണ്ണുകള്‍ കൂമ്പുമ്പോള്‍


ഒരു പശു ഏതോ ഭാഷയില്‍ അമറുന്നു.
ഏതോ മതത്തിന്റെയാദിമ പുരോഹിതന്‍
ആദിപാപത്തെക്കുറിച്ചു
കുമ്പസാരിക്കുന്നു.
ഏതോ ദേവാലയത്തില്‍ നിന്ന്
അജ്ഞാതമായ ഭാഷയില്‍
ശബ്ദത്തില്‍
കൊലവിളികളുയരുന്നു.


ഉറങ്ങാമെന്നു കരുതി
കിടന്നത്
പാമ്പിന്‍ പത്തിയിലാണ്.

ഉണര്‍ന്നത്
ഇരുട്ടും
പായലും
ചെളിയും
വിഷവും
നിറഞ്ഞ
പെരുംകടലില്‍.

1 comment: