Search This Blog

Sep 18, 2015

പിന്നെയെല്ലാം തിക്തം




നിന്റെ നീള്‍മിഴിയില്‍ നിന്ന്
എത്രയാണ് പെയ്തു തോരുന്നത്?

പുരികക്കൊടിയില്‍
എത്രമാത്രമാശ്ചാര്യമാണ്
നിറച്ചു വെച്ചിരിക്കുന്നത്?

കണ്മഷിപ്പീലികളില്‍
എത്ര മയിലാട്ടമാണ്?

സിന്ദൂരനെറ്റിയില്‍
എത്രമാത്രം രഹസ്യങ്ങളാണ്
ചെമ്മണ്‍പാതയാകുന്നത്?

കവിളുകള്‍ക്കെന്തു മാത്രം
വിപ്ലവച്ചോപ്പാണ്?

നുണക്കുഴികള്‍ക്കെന്തു മാത്രം
ചതിയുടെയാഴമാണ്?

അധരങ്ങള്‍ക്ക്
ചെറിയുടെ മധുരവും
സ്ട്രോബെറിയുടെ തണുത്ത ചോപ്പുമാണ്.......   

4 comments: