Search This Blog

Mar 26, 2013

ചുമരെഴുത്ത്



“ഞാന്‍ നിന്നെ
സ്നേഹിക്കുന്നു
മാന്കിടാവേ”

‘ബോര്ഡര്‍
സെക്യൂരിറ്റി
ഫോഴ്സ്.’
ഹിന്ദുരാഷ്ട്രം,
ക്ഷേമരാഷ്ട്രം.

‘എസ്.എഫ്.ഐ.’
വിപ്ലവാഭിവാദ്യങ്ങള്‍.

‘എ.ബി.വി.പി.’
ഹിന്ദു ഉണര്‍ന്നാല്‍
രാജ്യമുണര്‍ന്നു.

രാഹുല്‍ വിത്ത്‌ അമൃത,
ഷിഫാസ് വിത്ത്‌ ഫാസില,
ഗ്ലോറിയ വിത്ത്‌ മാത്യു കുര്യന്‍.

തവള വര്‍ക്കി,
ചൊറിയന്‍ ചാണ്ടി,
ഞൊണ്ടി അന്തുര്‍മാന്‍,
സഖാവ് അനിലന്‍,
കോങ്കണ്ണി മറിയം.

ഇങ്ങനെ
ചുമരെഴുത്തുകളേറെ.
സ്കൂള്‍ പി.ടി.എ.
ചുമര്‍ വെള്ള വലിച്ചിട്ടും
വികൃതാക്ഷരങ്ങളും
സിംബലുകളും
കുട്ടികളെപ്പോലെ
കുസൃതികാട്ടി തെളിഞ്ഞു നിന്നു.

മഷിത്തണ്ടും
കരിക്കട്ടയും
തേടി
അവര്‍
ക്ലാസ്സില്‍ നിന്നും
പുറത്തുചാടി.







3 comments:

  1. നന്നായിട്ടുണ്ട്...

    ReplyDelete
  2. ഗുഡ്,നന്നായിട്ടുണ്ട് എന്ന് മാത്രം മതിയോ സഖാക്കളെ,,,,നന്ന,നന്നായിട്ടുണ്ട് എന്ന് പറയൂ,,,,,:)))))

    ReplyDelete