Search This Blog

Jul 18, 2013

വികസനം




കളകളൊക്കെ
പറിച്ചെറിയണം
വിളവുകളുടെ
തെഴുപ്പു
എങ്കിലേ
ദൃശ്യമാകൂ

അരിഞ്ഞെറിയേണ്ടത്
അറിഞ്ഞു,അരിഞ്ഞു
കളയണം
എങ്കിലേ
സമൃദ്ധിയുടെ
സുതാര്യത
ലോകമറിയൂ

പി.ആര്‍.ഓ.പണിക്ക്
വെബ്‌ കമ്പനിയെയേല്‍പ്പിച്ചത്
അധികമാരുമറിയില്ല.
അറിഞ്ഞവരും
ആരെയോ ഭയപ്പെട്ടോ
വെറുത്തോ
പകയാലോ
തുറന്നു പറയുന്നില്ല.
എല്ലാം ഭദ്രം.
അടുത്ത ഊഴം
എനിക്ക് തന്നെ.
നമ്മുടെ പാളയത്തില്‍ത്തന്നെ
പടയൊരുക്കമുണ്ട്.
നിസ്സാരമായൊതുക്കാം

കളകള്‍ തന്നെയാണ്
വല്യ പ്രശ്നം.
പറിച്ചു കളഞ്ഞു
കഴിഞ്ഞാലാണ് പ്രശ്നം.
വ്യാഖ്യാനങ്ങള്‍
പലതു വരും.
സാരമില്ല,
സുന്ദരസുവിശാലറോഡുകളും
അനേകകൈവഴികളാം
മേല്‍പ്പാലങ്ങളും
മെട്രോറെയിലും
സൌജന്യ കളര്‍ടി.വി.യുമൊക്കെ
കൊടുത്താല്‍ മതി.

ദിനംപ്രതി
പുതിയ വാര്‍ത്തകള്‍
പിറക്കയല്ലേ
ലോകര്‍
വേഗം മറന്നോളും.

2 comments:

  1. ലോകര്‍ വേഗം മറന്നോളും.
    നാളെ വേറെ വാര്‍ത്ത വരുമല്ലോ

    ReplyDelete
  2. അതെ,,,,സൌരോര്‍ജവികസനത്തില്‍ കേരളവും കളനശീകരണത്തില്‍ ഗുജറാത്തും വികസിച്ചു വികസിച്ചു പൊട്ടാറായിരിക്കുന്നു,,,,,,

    ReplyDelete