വീണപൂവിന്റെ
ദൈന്യതയെ
ക്ഷണികതയെ
സൂചിപ്പിച്ചപ്പോള്‍
അനാട്ടമിയെക്കുറിച്ചാണ്
നീ
പറഞ്ഞത്.
പൂവിന്റെ
ജീനസും സ്പീഷീസും
ക്ലാസും ഫാമിലിയും
ഏതെന്നു
നീ തിരക്കി.
ശാസ്ത്രീയനാമത്തെക്കുറിച്ച്
വ്യാകുലയായി.
എത്ര മാര്‍ക്കിന്റെ
ചോദ്യമായിരിക്കുമെന്നും
എത്ര വാക്കുകളില്‍
വിവരിക്കണമെന്നും
ആകുലയായി.
വീണസമയം,
നക്ഷത്രം,
ജാതകമെന്നിവയില്‍
മുഗ്ദ്ധയായി.
ടൈംമെഷീനും
ഫ്രാങ്കന്‍സ്റ്റൈനും
വായിക്കാന്‍ പറഞ്ഞപ്പോള്‍
ഗൈഡുകള്‍ കിട്ടുമോയെന്ന്
നീയന്വേഷിച്ചു.
അതെ,
എല്ലാ സംവാദങ്ങളിലും
ഞാനാണ്
തോല്‍ക്കുന്നത്.
അപ്പോള്‍ നാനോ?
ReplyDeleteഅപ്പോള്‍ ഞാനോ എന്നാണോ അജിത്ത് ഉദ്ദേശിച്ചത്,,,,,
ReplyDelete