ഒന്നുകിലിരച്ചു പായും
അല്ലെങ്കിലൊച്ചിനെപ്പോല്‍
മെല്ലെ.
വളവുതിരിവുകളെ
വല്ലാതെ ശ്രദ്ധിക്കും.
ഒരാപത്ത്
കൂട്ടിയിടി
അലര്‍ച്ച
എന്നും പ്രതീക്ഷിക്കും.
ഇരച്ചുപോകുന്നത്
വല്ലാതെ ഭയന്നിട്ടാണ്.
നേര്‍രേഖയിലും
ഒരു കൊടുംവളവ്
കാത്തിരിക്കുന്നതായി
കരുതും.
കൈയ്യിലെ ചായക്കപ്പ്
തുളുമ്പിക്കൊണ്ടിരിക്കും.
അധൈര്യത്തെ
സ്വരക്ഷയായി
വ്യാഖ്യാനിക്കും.
ലക്ഷ്യത്തിലേക്കുള്ള
പാതയിലെ
കല്ലിനെയും മുള്ളിനെയും
പഴിച്ച്
യാത്രാനന്ദത്തെ
തൊഴിക്കും.
ഇടത്താവളങ്ങളില്‍
നിര്‍ത്താതെ
അവിശ്രമത്തെ
പഴിക്കും.
ലക്ഷ്യമെത്തിയാല്‍
നേരത്തേയായിപ്പോയല്ലോ
വേണ്ടായിരുന്നുവെന്നൊക്കെ
വ്യാകുലപ്പെടും.
അപകടം പിണഞ്ഞാല്‍
ഹൃദയം ചുളുങ്ങി
കരള്‍ ചതഞ്ഞ്
കൈകള്‍ വട്ടം കറക്കി
വിധിയെ ശപിക്കും.
ഡ്രൈവിംഗ് ലൈസന്‍സാണിതിനെല്ലാം
കാരണമെന്ന്
സങ്കുചിതപ്പെടും.
ആരാണിതൊക്കെ ചെയ്യുന്നത്?!!
ReplyDeleteമിക്കവരും അജിത്തേ,,,,ചില വൈയക്തികാനുഭവങ്ങള്‍,,,,
ReplyDelete