വിളിച്ചാലെടുക്കാതെ
സ്നേഹിക്കാതെ
സ്നേഹിക്കപ്പെട്ട്
കയറില്‍
തൂങ്ങിയാടുന്നതോ
റെയില്‍വേ ട്രാക്കിലെ
തലയറ്റ
ഉടലറ്റ
കബന്ധത്തിന്റെ
ചിതറിയ
വര്‍ണരാശിയോ
വിഷം കഴിച്ചു മരിച്ചു
വികൃതമാം മുഖമോ
ഏതാണ്
നിന്നെ തൃപ്തിപ്പെടുത്തുക?
ചോദിക്കില്ലൊരിക്കിലും
വിളിക്കില്ലൊരിക്കിലും
യാചിക്കില്ലൊരിക്കിലും
അര്‍പ്പിക്കില്ലൊരിക്കിലും
ഇടപെടില്ലൊരിക്കിലും
വേദനിപ്പിക്കില്ലൊരിക്കിലും
പ്രണയിക്കില്ലൊരിക്കിലും
കാണില്ലൊരിക്കിലും
കേള്‍ക്കില്ലൊരിക്കിലും
ഒരു മുടിയിഴയില്‍പ്പോലും
സ്പര്ശിക്കില്ലൊരിക്കിലും
ഒരു വര്‍ണം പോലും
ഉച്ചരിക്കില്ലൊരിക്കിലും..........
:)
ReplyDeleteഅതെന്താ അജിത്തേ ചിരിച്ചു കളഞ്ഞത്,,,,,കവിത മോശായോ,,,,
ReplyDelete