Search This Blog

Mar 14, 2015

നിനക്കൊന്നൂല്ല




വശം തളര്‍ന്ന്
കരളും ഹൃദയവും ചതഞ്ഞ്
കണ്ണുകള്‍ ചൂഴ്ന്നെടുക്കപ്പെട്ട്
തൊലിയുരിയപ്പെട്ട്
പിറന്ന പടിയിലുള്ള
മൃഗത്തെപ്പോലെ.

വിശന്നിട്ടും
ഭക്ഷിക്കാനാവാതെ
വേദനയാല്‍
വിശപ്പറിയാതെ.

വേദനയെ
പ്രണയത്തെ
മരണത്തെ
ശൈത്യത്തെ
വിസര്‍ജിച്ച്.

ആരുമടുക്കാതെ
ഏകാന്തതയുടെ
അവഗണനയുടെ
ഇരുട്ടില്‍ ഞാന്‍.  

2 comments:

  1. കവിത വായിച്ചു. ആശംസകള്‍

    ReplyDelete
  2. നന്ദി അജിത്ത്,,,,,,

    ReplyDelete