Search This Blog

Nov 3, 2014

വെറുതേ?




സദാചാരപോലീസല്ല.
അരാജകവാദിയല്ല.

പ്രണയിച്ചിട്ടില്ല
പ്രണയിക്കപ്പെട്ടിട്ടില്ല.

കടം
വാങ്ങിയിട്ടില്ല
കൊടുത്തിട്ടില്ല.
(വല്ലതും വേണ്ടേ?)

ബേങ്ക്ബാലന്‍സില്ല
അക്കൗണ്ട്‌
പോലുമില്ല.

ഒരക്ഷരം
പോലുമെഴുതാറില്ല.
വായിക്കാറില്ല.
യാത്രയില്ല.

സിനിമ
കാണാറില്ല
അഭിനയിക്കാറില്ല
അഭിനയിക്കാനറിയില്ല.

പിന്നെന്തിനാണെന്നെ
ഹാക്ക്‌ ചെയ്തത്?


Aug 3, 2014

മേഘങ്ങളില്‍ നിന്ന് വര്‍ഷിക്കുന്നത്


മഴയല്ല
മഞ്ഞല്ല
വെയിലല്ല
മഴവില്ലല്ല
പ്രണയമല്ല

മരണം മാത്രം 

Apr 4, 2014

revolution malayalam shortfilm



like in a field,there may b various issues in my vayal[field]

Mar 17, 2014

ഒസ്യത്ത്

പുസ്തകം കൊണ്ടൊരു
വീട് പണിയണം.
മഴയും
വെയിലുമേല്‍ക്കാതിരിക്കാന്‍
ചുറ്റും
മരങ്ങള്‍ നടണം.

വിയര്‍പ്പ് കൊണ്ട്
കഴുകിയുണക്കണം.
ചോര കൊണ്ട്
പെയിന്റടിക്കണം.
സ്വപ്‌നങ്ങള്‍
പൂന്തോട്ടമാകണം.
കണ്ണീരു കൊണ്ട്
പാല് കാച്ചണം.
അസ്ഥി കൊണ്ട്
പാലമിടണം.

ജീവിച്ചിരിക്കുമ്പോള്‍
പാലം വലിച്ചവര്‍
മരണാനന്തരം കടന്നു വരട്ടെ.


Jan 5, 2014

കണ്ടെടുക്കേണ്ടത്




നീയിങ്ങനെ
നേര്‍ത്ത്‌ നേര്ത്തിരുന്നാല്‍

നിസ്സമ്ഗയും
നിര്‍മമയുമായാല്‍

ശബ്ദം
അല്പസ്ഥായിയിലും താഴെ
വീണു പോകുമ്പോള്‍

എഴുതിയതില്‍
നഷ്ടപ്പെടുമ്പോള്‍

പടുത്തുയര്‍ത്തിയ
സാമ്സ്ക്കാരികസൌധം 
കൂപ്പുകുത്തുമ്പോള്‍

ക്ലേശപ്പെട്ടു നിറച്ച
പ്രണയപാത്രം
ശൂന്യമാകുമ്പോള്‍

വാക്കെന്റെയാരുമല്ല.

Oct 26, 2013

നാനോ



വീണപൂവിന്റെ
ദൈന്യതയെ
ക്ഷണികതയെ
സൂചിപ്പിച്ചപ്പോള്‍
അനാട്ടമിയെക്കുറിച്ചാണ്
നീ
പറഞ്ഞത്.


പൂവിന്റെ
ജീനസും സ്പീഷീസും
ക്ലാസും ഫാമിലിയും
ഏതെന്നു
നീ തിരക്കി.
ശാസ്ത്രീയനാമത്തെക്കുറിച്ച്
വ്യാകുലയായി.
എത്ര മാര്‍ക്കിന്റെ
ചോദ്യമായിരിക്കുമെന്നും
എത്ര വാക്കുകളില്‍
വിവരിക്കണമെന്നും
ആകുലയായി.
വീണസമയം,
നക്ഷത്രം,
ജാതകമെന്നിവയില്‍
മുഗ്ദ്ധയായി.


ടൈംമെഷീനും
ഫ്രാങ്കന്‍സ്റ്റൈനും
വായിക്കാന്‍ പറഞ്ഞപ്പോള്‍
ഗൈഡുകള്‍ കിട്ടുമോയെന്ന്
നീയന്വേഷിച്ചു.


അതെ,
എല്ലാ സംവാദങ്ങളിലും
ഞാനാണ്
തോല്‍ക്കുന്നത്.


Sep 9, 2013

ചില ജീവസന്ധാരണപ്രശ്നങ്ങള്‍




ഭാഷയാണിന്നും പ്രശ്നം
അവരെന്റെ ഭാഷയില്‍ മാത്രം
കയറിപ്പിടിച്ചു
പാഠത്തില്‍ നിന്നും
പുറത്താക്കുന്നുവെന്നാണല്ലോ
വിജയന്‍ മാഷ്‌ പറഞ്ഞത്.

വേദഗ്രന്ഥങ്ങള്‍ പോലും
മാറി.
ഭരണഘടന,
പ്രോട്ടോകോള്‍,
പാരമ്പര്യരീതികളെന്നിവ
ഒരിക്കലും മാറരുത്.

മതങ്ങള്‍
സ്ഥാപനവല്‍ക്കരിക്കപ്പെട്ടു.
മാറാതെയിന്നും
മലയാളി.